[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കൽക്കിക്ക് ശേഷം കാക്കിയണിഞ്ഞു ടോവിനോ; അന്വേഷിപ്പിൻ കണ്ടെത്തും..!

യുവ താരം ടോവിനോ തോമസ് ഒരിക്കൽ കൂടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. എസ്രാ, കൽക്കി എന്നീ ചിത്രങ്ങളിൽ ടോവിനോ പോലീസ് കഥാപാത്രമായി കാഴ്ച വെച്ചത് ശ്രദ്ധയമായ പ്രകടനങ്ങളാണ്. ഇപ്പോൾ അദ്ദേഹം വീണ്ടും പോലീസ് ഓഫീസറായി എത്തുന്ന അന്വേഷിപ്പിൻ കണ്ടെത്തും ഒരുക്കുന്നത് നവാഗതനായ ഡാർവിൻ കുര്യാക്കോസാണ്. ഈ ചിത്രത്തിൽ ആനന്ദ് നാരായണൻ എന്ന സബ് ഇൻസ്‌പെക്ടറുടെ വേഷമാണ് ടോവിനോ തോമസ് ചെയ്യാൻ പോകുന്നത് എന്നാണ് സൂചന. അലൻസിയർ, നന്ദു, ഹരീഷ് കണാരൻ, ആദ്യ പ്രസാദ് ഉൾപ്പെടെ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കാൻ പോകുന്നതെന്നും വാർത്തകൾ വരുന്നുണ്ട്. കോട്ടയം, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലായി സെപ്തംബർ മാസം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമും, സംവിധായകൻ ഡാർവിൻ കുര്യാക്കോസിന്റെ ഇരട്ട സഹോദരനായ ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമ്മിക്കുന്നത്.

ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പൊലീസ് വേഷത്തില്‍ തിരിഞ്ഞുനില്‍ക്കുന്ന ടോവിനോയെയാണ് നമ്മുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക ഗിരീഷ് ഗംഗാധരൻ, സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണൻ എന്നിവരുമാണ്. സൈജു ശ്രീധരനാണ് ചിത്രത്തിന്റെ എഡിറ്റർ. പൃഥ്വിരാജ് നായകനായ കടുവയ്ക്കുശേഷം ജിനു അബ്രഹാമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടോവിനോ അഭിനയിച്ച് ഇനി റിലീസ് ചെയ്യാനുള്ളത് നവാഗതനായ വിഷ്ണു ജി രാഘവ് ഒരുക്കിയ വാശി, ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല എന്നീ ചിത്രങ്ങളാണ്. ആഷിഖ് അബു ഒരുക്കുന്ന നീല വെളിച്ചം എന്ന ചിത്രവും ഇപ്പോൾ അദ്ദേഹം ചെയ്യുന്ന ചിത്രമാണ്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.