മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ മാസ്സ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിച്ചു. തല്ലുമാലക്ക് ശേഷം വീണ്ടും കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു ചിത്രവുമായി ടോവിനോ തോമസ് വരുന്നു എന്നതിനൊപ്പം തന്നെ, ഇതിൽ ട്രിപ്പിൾ റോളിലാണ് ടോവിനോ അഭിനയിക്കുന്നതെന്നതും ഇതിന്റെ ഹൈലൈറ്റാണ്. എട്ട് കിടിലൻ ആക്ഷൻ രംഗങ്ങളുള്ള ഈ ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് കളരിപ്പയറ്റിൽ അഭ്യാസം തേടിയിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ 1900, 1950, 1990 കാലഘട്ടങ്ങളിലുള്ള മൂന്ന് കഥാപാത്രങ്ങളെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് ഈ ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രങ്ങളുടെ പേരുകളെന്നും റിപ്പോർട്ടുകളുണ്ട്.
യുജിഎം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് സുജിത്ത് നമ്പ്യാരാണ്. തമിഴില്‍ നിന്നുള്ള സംഗീത സംവിധായകന്‍ ദിപു നൈനാന്‍ തോമസ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ക്രിസ്റ്റി സെബാസ്റ്റിയൻ, ഇതിനു ക്യാമറ ചലിപ്പിക്കുന്നത് ജോമോൻ ടി ജോൺ എന്നിവരാണ്. തെന്നിന്ത്യന്‍ നടി കൃതി ഷെട്ടി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഇവർക്കൊപ്പം വലിയ താരനിരതന്നെയണിനിരക്കും. വടക്കൻ കേരളത്തിലാണ് അജയന്റെ രണ്ടാം മോഷണം ഷൂട്ട് ചെയ്യുന്നത്. ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ടോവിനോയുടെ തൊട്ട് മുൻപത്തെ റിലീസായ തല്ലുമാല. പക്കാ ആക്ഷൻ കോമഡി റൊമാന്റിക് എന്റർടൈനറായി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.