മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധ നേടിയ യുവതാരമാണ് ടോവിനോ തോമസ്. ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ടോവിനോ ഗപ്പി എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. മെക്സിക്കൻ അപാരത, യോദ്ധ, തീവണ്ടി, മായനദി, ഫോറൻസിക് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് താരം സമ്മാനിച്ചു. മിന്നൽ മുരളി എന്ന ബേസിൽ ജോസഫ് ചിത്രമാണ് ഇപ്പോൾ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നത്. രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലിസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമുള്ള രോഹിത് വി.എസിന്റെ ചിത്രമാണ് കള. ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ കള എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് വന്നിരിക്കുന്നത്.
സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ടോവിനോ തോമസിന് പരിക്കേറ്റിരിക്കുകയാണ്. വയറിന് പരിക്കേറ്റ ടോവിനോ തോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിരിക്കുകയാണ്. നടൻ ടോവിനോ തോമസ് ഇപ്പോൾ ഐ. സി.യു വിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിളെല്ലാം ചിത്രത്തിലെ സംഘടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് പിറവത്തെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് പരിക്കേറ്റത്. സംഘടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ വയറിനാണ് ചവിട്ടേറ്റത്. ആരാധകരേയും സിനിമ പ്രേമികളെയും അദ്ദേഹം പൂർണ ആരോഗ്യത്തോട് കൂടി തിരിച്ചുവരുവാൻ വേണ്ടി പ്രാർത്ഥിക്കുകയാണ്. കള എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷൻ സ്റ്റില്ലുകളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. ദിവ്യ പിള്ളയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. നടൻ ലാലും ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.