[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖറിനെയും പൃഥ്വിരാജിനെയും പിന്നിലാക്കി ടോവിനോ ജനപ്രിയ യുവതാരം.

ദുൽഖറിനെയും പൃഥ്വിരാജിനെയും പിന്നിലാക്കി യുവതാരം ടോവിനോ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക നടത്തിയ ഫേസ്ബുക്ക് അഭിപ്രായ സർവ്വേയിലാണ് ടോവിനോ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. മാസികയുടെ ഫേസ്‌ബുക്ക് പേജിൽ നടത്തിയ വോട്ടെടുപ്പിൽ 24 ശതമാനത്തോളം വോട്ട് കരസ്ഥമാക്കിയാണ് ടോവിനോ തോമസ് മലയാളത്തിലെ ജനപ്രിയ യുവ താരം എന്ന ബഹുമതി കരസ്ഥമാക്കി. തൊട്ടുപിറകിലായി 23 ശതമാനം വോട്ടോടെ ദുൽഖർ സൽമാനും 21%വോട്ട് നേടി പൃഥ്വിരാജും 19%വോട്ടുമായി നിവിൻ പോളിയുമാണ് ഉണ്ടായിരുന്നത്. ഷൈൻ നിഗം, ഫഹദ് ഫാസിൽ, സണ്ണി വെയിൻ തുടങ്ങിയവരും പോളിൽ ഉണ്ടായിരുന്നു. അയ്യായിരത്തിലധികം ഫേസ്ബുക്ക് ഉപഭോക്താക്കളാണ് പോളിൽ പങ്കെടുത്തത്.

ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച ടോവിനോ പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് സെവൻത് ഡേ, abcd തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ശ്രദ്ധേയനാവുകയായിരുന്നു. എന്ന് നിന്റെ മൊയ്തീനിലെ അപ്പു, സ്റ്റൈൽ എന്ന ചിത്രത്തിലെ എഡ്ഗർ എന്നീ കഥാപാത്രം ടോവിനോയുടെ കരിയറിനെ വല്ലാതെ സ്വാധീനിച്ചു ചിത്രങ്ങളാണ്. ഗപ്പി എന്ന ചിത്രത്തിലൂടെ നായക വേഷത്തിലെത്തിയ ടോവിനോ, മെക്സിക്കൻ അപാരത എന്ന് ടോം ഇമ്മട്ടി ചിത്രത്തിലൂടെ താരപദവിയിലേക്ക് ഉയരുകയും ചെയ്തു. പിന്നീട് നായകനായി നിരവധി ചിത്രങ്ങളിൽ എത്തിയ ടോവിനോ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ യുവതാരമാണ്. ടോവിനോയുടേതായി അവസാനം പുറത്തിറങ്ങിയ മായാനദി എന്ന ചിത്രത്തിലെ മാത്തൻ എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രീതിയും നിരൂപണ പ്രശംസയും നേടിയ ഒന്നാണ്. സൂപ്പർഹിറ്റ് ചിത്രം മാരിയുടെ രണ്ടാംഭാഗത്തിൽ വില്ലനായും ടോവിനോ തമിഴിൽ വൻ വരവ് നടത്താനിരിക്കുന്ന വർഷമാണ് 2018 . തീവണ്ടിയാണ് ടോവിനോയുടെ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.