ദുൽഖറിനെയും പൃഥ്വിരാജിനെയും പിന്നിലാക്കി യുവതാരം ടോവിനോ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്റ്റാർ ആൻഡ് സ്റ്റൈൽ മാസിക നടത്തിയ ഫേസ്ബുക്ക് അഭിപ്രായ സർവ്വേയിലാണ് ടോവിനോ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. മാസികയുടെ ഫേസ്‌ബുക്ക് പേജിൽ നടത്തിയ വോട്ടെടുപ്പിൽ 24 ശതമാനത്തോളം വോട്ട് കരസ്ഥമാക്കിയാണ് ടോവിനോ തോമസ് മലയാളത്തിലെ ജനപ്രിയ യുവ താരം എന്ന ബഹുമതി കരസ്ഥമാക്കി. തൊട്ടുപിറകിലായി 23 ശതമാനം വോട്ടോടെ ദുൽഖർ സൽമാനും 21%വോട്ട് നേടി പൃഥ്വിരാജും 19%വോട്ടുമായി നിവിൻ പോളിയുമാണ് ഉണ്ടായിരുന്നത്. ഷൈൻ നിഗം, ഫഹദ് ഫാസിൽ, സണ്ണി വെയിൻ തുടങ്ങിയവരും പോളിൽ ഉണ്ടായിരുന്നു. അയ്യായിരത്തിലധികം ഫേസ്ബുക്ക് ഉപഭോക്താക്കളാണ് പോളിൽ പങ്കെടുത്തത്.
ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച ടോവിനോ പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് സെവൻത് ഡേ, abcd തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ശ്രദ്ധേയനാവുകയായിരുന്നു. എന്ന് നിന്റെ മൊയ്തീനിലെ അപ്പു, സ്റ്റൈൽ എന്ന ചിത്രത്തിലെ എഡ്ഗർ എന്നീ കഥാപാത്രം ടോവിനോയുടെ കരിയറിനെ വല്ലാതെ സ്വാധീനിച്ചു ചിത്രങ്ങളാണ്. ഗപ്പി എന്ന ചിത്രത്തിലൂടെ നായക വേഷത്തിലെത്തിയ ടോവിനോ, മെക്സിക്കൻ അപാരത എന്ന് ടോം ഇമ്മട്ടി ചിത്രത്തിലൂടെ താരപദവിയിലേക്ക് ഉയരുകയും ചെയ്തു. പിന്നീട് നായകനായി നിരവധി ചിത്രങ്ങളിൽ എത്തിയ ടോവിനോ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ യുവതാരമാണ്. ടോവിനോയുടേതായി അവസാനം പുറത്തിറങ്ങിയ മായാനദി എന്ന ചിത്രത്തിലെ മാത്തൻ എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രീതിയും നിരൂപണ പ്രശംസയും നേടിയ ഒന്നാണ്. സൂപ്പർഹിറ്റ് ചിത്രം മാരിയുടെ രണ്ടാംഭാഗത്തിൽ വില്ലനായും ടോവിനോ തമിഴിൽ വൻ വരവ് നടത്താനിരിക്കുന്ന വർഷമാണ് 2018 . തീവണ്ടിയാണ് ടോവിനോയുടെ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…
ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച 'മരണമാസ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത…
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ്…
This website uses cookies.