സാഹസിക അഭ്യാസവുമായി ടോവിനോ. കുറഞ്ഞകാലം കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയും വാണിജ്യ വിജയവും കൈവരിച്ച നടനാണ് ടോവിനോ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരാധകരെ സൃഷ്ടിക്കുവാനും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം താരം ചെയ്ത സാഹസിക പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ എങ്ങും ചർച്ച. ഇന്നലെയാണ് താരം സാഹസികമായ രംഗങ്ങൾ ഇൻസ്റ്റാഗ്രാമിൽ ” Watching the world upside down ” എന്ന തലക്കെട്ടോടു കൂടി പങ്കുവെക്കുന്നത്. മധുപാൽ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനിൽ നിന്നുമാണ് ഈ സാഹസിക കാഴ്ച്ച. ഷൂട്ടിങിനായി എത്തിച്ച ക്രെയിനുകളുടെ കൊളുത്തിൽ തൂങ്ങി തലകീഴായി നിന്നായിരുന്നു ടോവിനോയുടെ ഈ അഭ്യാസപ്രകടനം. സെറ്റിൽ ഉള്ളവരെയും ആരാധകരെയും അത്ഭുതത്തിലാഴ്ത്തിയ പ്രകടനമായിരുന്നു ഇത്. താരത്തിന്റെ മെയ്‌വഴക്കം പ്രകടമാക്കുന്ന ഒന്നായിരുന്നു അക്ഷരാർത്ഥത്തിൽ പ്രകടനം.
ഏറെ നിരൂപണ പ്രശംസയും അവാർഡുകളും നേടിയ ആഷിഖ് അബു ചിത്രമായ മായനദി ക്കും റിലീസ് അവാനിരിക്കുന്ന തീവണ്ടിക്കും ശേഷം ടോവിനോ ചെയ്യുന്ന ചിത്രമാണ് കുപ്രസിദ്ധ പയ്യൻ. കുപ്രസിദ്ധ പയ്യന്റെ ഷൂട്ടിങ് നടന്നു വരികയാണ് ചിത്രത്തിൽ അനു സിത്താര, നിമിഷ സജയൻ എന്നിവരാണ് നായികമാർ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.