മലയാള സിനിമയിൽ നല്ല രീതിയിൽ സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ്, ടോവിനോ എന്നിവർ. ഒരുപാട് സിനിമകളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ സ്വന്തം ചേട്ടനെ പോലെയാണ് കാണുന്നതെന്ന് പല അഭിമുഖങ്ങളിലും വേദികളിലും ടോവിനോ സൂചിപ്പിച്ചിട്ടുണ്ട്. എന്ന് നിന്റെ മൊയ്ദീൻ, എസ്ര, ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾ പൃഥ്വിരാജ്-ടോവിനോ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റുകൾ ആയിരുന്നു. പൃഥ്വിരാജ് പങ്കുവെച്ച തന്റെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പബ്ലിക് അവയർനെസ് ഫിലിമിന്റെ ഷൂട്ടിന് ഒരുങ്ങുകയാണെന്നും കൊറോണയെക്കെതിരെയുള്ള പോരാട്ടത്തിന് ഭാഗമാവുക എന്നും പോസ്റ്റിൽ അദ്ദേഹം കുറിക്കുകയുണ്ടായി.
പൃഥ്വിരാജിന്റെ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന് തൊട്ട് പിന്നാലെ നടൻ ടോവിനോ തോമസും അതേ ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പൃഥ്വിരാജ് ചിത്രം പകർത്തിയ അതേ സ്ഥലത്ത് നിന്ന് കൊണ്ട് തന്നെ ടോവിനോയും തന്റെ ചിത്രം സ്വയം എടുക്കുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരുടെയും ലൊക്കേഷനും ക്യാപ്‌ഷനും ഒരേപോലെ വന്നത് ആരാധകരിലും സിനിമ പ്രേമികളിലും കൗതുകമുണർത്തി. തന്റെ പോസ്റ്റ് പൃഥ്വിരാജിന്റെ ഈച്ച കോപ്പി ആണെന്നും ടോവിനോ ക്യാപ്‌ഷനിൽ ഒടുക്കം കൂട്ടിച്ചേർത്തു. പൃഥ്വിരാജിനെ മെൻഷൻ ചെയ്യുവാനും താരം മറന്നില്ല. ടോവിനോയുടെ പോസ്റ്റിന്റെ താഴെ കമെന്റുമായി പൃഥ്വിരാജ് വന്നിരിക്കുകയാണ്. ഈ കളി കൊള്ളാലോ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. പഠിക്കുന്ന കാലത്ത് മുതലുള്ള ശീലമാണ് ഇത് എന്ന് ടോവിനോ മറുപടിയും നൽകുകയുണ്ടായി. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി ഒരുക്കുന്ന ബോധവൽക്കരണ ചിത്രത്തിന് വേണ്ടിയാണ് ഇപ്പോൾ ഇരുവരും ഒന്നിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.