കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം സിനിമ താരങ്ങൾ എല്ലാം ഇപ്പോൾ വീട്ടിൽ തന്നെയാണ്. ഷൂട്ടിംഗ് എല്ലായിടത്തും നിർത്തിച്ചു വച്ചത് മൂലം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. കൂടുതൽ ആരോഗ്യവന്മാരായി ഇരിക്കുവാൻ വർക്ക്ഔട്ട് ചെയ്യുവാനാണ് താരങ്ങൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കാളിദാസ് ജയറാം ആയിരുന്നു സോഷ്യൽ മീഡിയയിൽ താരം. വളറെ ചുരുങ്ങിയ കാലയളവിൽ ഞെട്ടിക്കുന്ന മേക്ക്ഓവറാണ് താരം നടത്തിയിരിക്കുന്നത്. ഭാരം വളരെയധികം കൂട്ടുകയും ഫിറ്റായിട്ടാണ് ഇപ്പോൾ താരം ഇരിക്കുന്നത്. അച്ഛനെ പോലെ മകനും ഫിറ്റ്നെസിന്റെ കാര്യത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. കാളിദാസ് ജയറാം മലയാളത്തിലെ ജിമ്മന്മാരും യുവതാരങ്ങളുമായ ടോവിനോ തോമസിനെയും ഉണ്ണി മുകുന്ദനേയും ചലഞ്ച് ചെയ്യുകയുണ്ടായി.
കളിദാസിന്റെ വെല്ലുവിളി ഏറ്റടുത്ത് ടോവിനോ തോമസും ഉണ്ണി മുകുന്ദനും രംഗത്ത് എത്തിയിരിക്കുകയാണ്. ക്വാറൻറ്റെയ്ൻ മേക്ക്ഓവർ എന്ന ചലഞ്ചിന്റെ ഭാഗമായി തന്റെ ബൈസെപ്‌സ് കാണിച്ചുകൊണ്ടുള്ള ചിത്രമാണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്. ചലഞ്ച് അക്സെപ്റ്റഡ് എന്ന അടിക്കുറിപ്പും നൽകുകയും ചെയ്തു.
ഉണ്ണി മുകുന്ദൻ വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കരിന് വേണ്ടി ഭാരം കുറച്ച ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ ഏറെ ഭാരവും വയറുമുള്ള വ്യക്തി ആയിട്ടും എന്നാൽ മേക്ക്ഓവറിന് ശേഷം വളരെ ഫിറ്റ് ആയിട്ട് നിൽക്കുന്ന ഉണ്ണി മുകുന്ദനേയും കാണാൻ സാധിക്കും. ഉണ്ണി മുകുന്ദൻ ഇപ്പോൾ കാളിദാസ് ജയറാമിനെ തിരിച്ചു ചലഞ്ച് ചെയ്‌തിരിക്കുകയാണ്. ഈ ടമ്മി സൈസ് താങ്കൾക്ക് വെട്ടിക്കുവാൻ പറ്റുമോ എന്ന് ചോദിച്ചാണ് ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് 19 കടന്ന് വരവോട് കൂടി നടന്മാർ ആരോഗ്യം കൂടുതലായി സംരക്ഷിക്കുകയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.