ബോളിവുഡിൽ ഈ വർഷം ഇതുവരെ വിജയം നേടിയ ചിത്രങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ചു കുറവാണ് എന്ന അഭിപ്രായം ഉയർന്നു വരുന്നുണ്ട് എങ്കിലും ഈ അഞ്ചു ചിത്രങ്ങൾ ആദ്യ ദിന കളക്ഷൻ വാരി കൂട്ടി ബോക്സ് ഓഫീസിൽ മികച്ച തുടക്കം നേടിയ ചിത്രങ്ങൾ ആണ്. ബോളിവുഡിൽ ഈ വർഷം ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടിയത് സൂപ്പർ താരം സൽമാൻ ഖാൻ നായകനായ ഭാരത് ആണ്. 42.30 കോടി രൂപയാണ് ഈ ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം വാരി കൂട്ടിയത്. ഇന്ത്യയിൽ വമ്പൻ റിലീസ് ആണ് ഈ ചിത്രം നേടിയെടുത്തത്. എന്നാൽ തുടക്കത്തിൽ നേടിയ ഈ കുതിപ്പ് പിന്നീട് ബോക്സ് ഓഫീസിൽ നില നിർത്താൻ സാധിച്ചില്ല എങ്കിലും ഈ സൽമാൻ ഖാൻ ചിത്രവും 300 കോടിക്ക് മുകളിൽ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ ലിസ്റ്റിൽ രണ്ടാമൻ ആയതു ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മുക്ക് മുന്നിൽ എത്തിയ അക്ഷയ് കുമാർ ചിത്രമായ മിഷൻ മംഗൾ ആണ്. 29.16 കോടി രൂപയാണ് ഈ ചിത്രം ആദ്യ ദിനം നേടിയത്. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന ഗ്രോസ്സർ ആയ ഈ ചിത്രം വമ്പൻ വിജയം ആവും നേടുക എന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നു. ഈ വർഷത്തെ ആദ്യ ദിന കളക്ഷൻ ലിസ്റ്റിൽ മൂന്നാമത് എത്തിയ ഹിന്ദി ചിത്രം മൾട്ടി സ്റ്റാർ ചിത്രമായ കളങ്ക് ആണ്. 21.60 കോടി രൂപയാണ് ഈ ചിത്രം ആദ്യ ദിനം നേടിയത്. പക്ഷെ തുടർന്ന് ഒരു മികച്ച വിജയത്തിലേക്ക് കുതിക്കാൻ ഈ ചിത്രത്തിന് സാധിച്ചില്ല. അക്ഷയ് കുമാറിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായ കേസരി ആണ് ഈ ലിസ്റ്റിലെ നാലാമൻ. 21.06 കോടി ആദ്യ ദിനം നേടിയ ഈ ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം കരസ്ഥമാക്കി. ഈ ലിസ്റ്റിലെ അഞ്ചാമൻ ആയ ഷാഹിദ് കപൂറിന്റെ കബീർ സിംഗ് ആണ് ഈ വർഷത്തെ ബോളിവുഡിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയമായി മാറിയത്. തെലുങ്കു ചിത്രമായ അർജുൻ റെഡ്ഢിയുടെ ഹിന്ദി റീമേക് ആയ ഈ ചിത്രം 20.21 കോടി രൂപയാണ് ആദ്യ ദിനം നേടിയത്. 372 കോടിയോളം ആണ് ഈ ചിത്രത്തിന്റെ ടോട്ടൽ ഗ്രോസ്.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
This website uses cookies.