tomichen mulakupadam movies
പ്രേക്ഷകരുടെ ആകാംഷക്ക് അന്ത്യം കുറിച്ച് കൊണ്ട് പ്രണവ് മോഹൻലാൽ അഭിനയിക്കാൻ പോവുന്ന രണ്ടാമത്തെ ചിത്രം ഏതെന്ന പ്രഖ്യാപനം എത്തി. രാമലീല എന്ന കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിൽ ആണ് പ്രണവ് മോഹൻലാൽ നായകൻ ആയി എത്തുക.
വമ്പൻ വിജയം നേടി 150 കോടി ക്ലബ്ബിൽ കയറിയ മോഹൻലാൽ ചിത്രം പുലി മുരുകൻ, 50 കോടി ക്ലബ്ബിൽ എത്തിയ ദിലീപ് ചിത്രം രാമലീല എന്നിവ നിർമ്മിച്ച നിർമ്മാതാവ് ടോമിച്ചൻ തന്റെ മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ പ്രണവ് മോഹൻലാൽ ചിത്രം നിർമ്മിക്കുക.
സംവിധായകൻ അരുൺ ഗോപി ആണ് തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പ്രണവ് മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചത്. മൂന്നു വമ്പൻ ബ്ലോക്കബ്സ്റ്ററുകൾ തന്ന മൂന്നു പേരാണ് ഈ ചിത്രത്തിലൂടെ ഒരുമിക്കുന്നത് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
മോഹൻലാലിനെ വെച്ച് ഏറ്റവും വലിയ വിജയ ചിത്രമായ പുലി മുരുകൻ നിർമ്മിച്ച ടോമിച്ചനും , തന്റെ ആദ്യ ചിത്രം തന്നെ അമ്പതു കോടി ക്ലബ്ബിൽ എത്തിച്ച അരുൺ ഗോപിയും അതുപോലെ നായകനായുള്ള തന്റെ അരങ്ങേറ്റ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ വിജയം ആക്കി മാറ്റിയ പ്രണവ് മോഹൻലാലും കൈ കോർക്കുമ്പോൾ സംഭവിക്കാൻ പോകുന്നത് മറ്റൊരു ചരിത്ര വിജയമായിരിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും സിനിമാ പ്രേമികളും.
ഒരു ആക്ഷൻ ചിത്രമായാണ് അരുൺ ഗോപി- പ്രണവ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഇതൊരു റോഡ് മൂവി ആയിരിക്കും എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ആദി എന്ന ചിത്രം കേരളത്തിൽ 15000 ഷോകൾ പിന്നിട്ടു ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മുന്നോട്ടു പോവുകയാണ് ഇപ്പോൾ. പ്രണവിന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആയിരുന്നു ഈ ചിത്രത്തിന്റെ വിജയ ഘടകം. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെയും ആക്ഷൻ ഹീറോ ആയി എത്താൻ പോവുകയാണ് പ്രണവ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.