മലയാള സിനിമയിലെ പ്രശസ്ത നടിയായ അനു സിതാര ഇപ്പോൾ തന്റെ വലിയ സ്വപ്നം എന്തെന്ന് വെളിപ്പെടുത്തുകയാണ്. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാലിനൊപ്പം ഒരു ചിത്രം അഭിനയിക്കുക എന്നതാണ് തന്റെ സ്വപ്നം എന്ന് അനു സിതാര പറയുന്നു. അതോടൊപ്പം താൻ ലാലേട്ടനെ ആദ്യമായി നേരിട്ട് കണ്ട സംഭവവും അനു സിതാര ഓർത്തെടുക്കുന്നു. ആരാധന തലയ്ക്കു പിടിച്ചപ്പോൾ ആണ് ലാലേട്ടനെ കാണാൻ റെഡ് വൈൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പോയതെന്നും നടി പറയുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷൻ തപ്പി പിടിച്ചു പോയ അനു സിതാര അന്ന് ലാലേട്ടനെ കണ്ട് ഒപ്പം ഫോട്ടോയും എടുത്താണ് മടങ്ങിയത്. താൻ അഭിനയിച്ച നീയും ഞാനും എന്ന സിനിമയിൽ നരേഷൻ ചെയ്‌തതും മോഹൻലാൽ ആണെന്ന കാര്യവും അനു സിതാര പറയുന്നു. ഒരു വലിയ മമ്മൂട്ടി ആരാധിക കൂടിയായ അനു സിതാര മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഇപ്പോൾ ഏതാനും ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു.
പേരന്പ് എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആണ് മമ്മുക്കയെ പോയി കണ്ടത് എന്നും അതിനു ശേഷം അങ്കിൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വയനാട്ടിൽ വന്നപ്പോൾ മീൻ കറി വെച്ച് മമ്മുക്കക് സെറ്റിൽ കൊണ്ട് പോയി കൊടുത്തു എന്നും അനു സിതാര പറയുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കുട്ടനാടൻ ബ്ലോഗ് എന്ന സേതു ചിത്രത്തിൽ ആണ് അനു സിതാര മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചത്. ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രത്തിലും അനു സിതാര അഭിനയിച്ചിട്ടുണ്ട്.
തീയേറ്ററുകളിൽ വിജയകരമായി പ്രദശനം നടക്കുന്ന ജനപ്രിയ നായകൻ ദിലീപിന്റെ ചിത്രത്തിലും നായിക അനുസിതരായാണ് ഇപ്പോൾ കൈ നിറയെ ചിത്രങ്ങൾ ഉള്ള അനു സിതാര പ്രേക്ഷക ശ്രദ്ധ നേടുന്നത് ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ആണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ മലയാള ചിത്രങ്ങളിൽ നായികാ വേഷം ചെയ്യാൻ ഈ നടിക്ക് സാധിച്ചു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.