മലയാളത്തിലെ പ്രശസ്ത സംവിധായകരിലൊരാളായ ടി കെ രാജീവ് കുമാർ ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനാവുന്ന ഈ ചിത്രത്തെ കുറിച്ചുള്ള സൂചനകൾ ആദ്യം നൽകിയത് പ്രശസ്ത സംഗീത സംവിധായകനായ ശരത് ആണ്. താൻ ഇനി സംഗീതം ചെയ്യാൻ പോകുന്ന ചിത്രങ്ങളിലൊന്ന്, മോഹൻലാൽ നായകനായ ടി കെ രാജീവ് കുമാർ ചിത്രമായിരിക്കുമെന്നാണ് ശരത് വെളിപ്പെടുത്തിയത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നത്, ഈ മോഹൻലാൽ- ടി കെ രാജീവ് കുമാർ ചിത്രം, കേരളത്തിലെ ഒരു പ്രശസ്തമായ ഐതിഹ്യ കഥയെ ആസ്‍പദമാക്കിയാവും ഒരുക്കുക എന്നതാണ്. ആലപ്പുഴ പ്രധാന ലൊക്കേഷൻ ആയി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം പൂർണ്ണമായും ഒരു ആർട് ഹൌസ് ചിത്രമായാവും ഒരുക്കുക എന്നും സൂചനയുണ്ട്. മോഹൻലാൽ എന്ന താരത്തെക്കാൾ, അദ്ദേഹത്തിലെ നടനെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രവുമായാവും ടി കെ രാജീവ് കുമാർ എത്തുക എന്നാണ് സൂചന.
പവിത്രം, തച്ചോളി വർഗീസ് ചേകവർ, ഒരു നാൾ വരും എന്നിവയാണ് മോഹൻലാൽ- ടി കെ രാജീവ് കുമാർ ടീം ഇതിനു മുൻപ് ചെയ്ത ചിത്രങ്ങൾ. ഇപ്പോൾ മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് എന്ന ത്രീഡി ചിത്രത്തിൽ മോഹൻലാലിന്റെ സഹായിയായും ടി കെ രാജീവ് കുമാർ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലും സംവിധാന സഹായിയായി ജോലി ചെയ്ത ആളാണ് ടി കെ രാജീവ് കുമാർ.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.