മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ താരം 2 കാലഘട്ടത്തിൽ അവതരിപ്പിച്ചു. സിനിമയിൽ നിന്ന് ഒരുകാലത്ത് വിട്ടു നിന്നിരുന്ന മഞ്ജു വാര്യർ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് വലിയൊരു തിരിച്ചു വരവ് നടത്തിയത്. മഞ്ജു വാര്യരുടെ പഴയകാല ഹിറ്റ് ചിത്രങ്ങൾ പരിശോധിച്ചാൽ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണ് ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ കണ്ണെഴുതിപ്പൊട്ടും തൊട്ട്. ഭദ്ര എന്ന കഥാപാത്രമായി താരം പകരം വെക്കാൻ സാധിക്കാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചത്. മഞ്ജു എന്ന അഭിനേതാവിനെ പൂർണമായി ഉപയോഗപ്പെടുത്തിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
തിലകനെ പോലൊരു അഭിനേതാവിനെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തി മത്സരിച്ചഭിനയിക്കുകയായിരുന്നു മഞ്ജു. മഞ്ജുവാര്യര്‍ എന്ന ഒറ്റനടിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സിനിമ തുടങ്ങിയതെന്നും മഞ്ജു നോ പറഞ്ഞാല്‍ ആ സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ചാണ് മഞ്ജു കഥ കേട്ടതെന്നും കഥ പറയുമ്പോൾ തന്നെ ഇരുവരുടെ മുഖം മാറുന്നത് താൻ ശ്രദ്ധിച്ചു എന്ന് ടി.കെ രാജീവ് കുമാർ വ്യക്തമാക്കി. കഥ കേട്ട് മഞ്ജു തന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ എന്നും ചേട്ടാ ഈ സിനിമയില്‍ നഗ്നത ഉണ്ടോ എന്നായിരുന്നു ആ ചോദ്യം. ഇല്ല എന്ന് താൻ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെയും ആവേശത്തോടെയും മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളുകയായിരുന്നു. ആ പ്രായത്തിൽ തന്നെ ഇത്തരത്തിലുള്ള കഥ കേൾക്കുമ്പോൾ തന്നെ അത് സമഗ്രമായി പരിശോധിക്കാനുള്ള കഴിവ് മഞ്ജുവിന് അന്ന് ഉണ്ടായിരുന്നു എന്ന് ടി.കെ രാജീവ് കുമാർ കൂട്ടിച്ചേർത്തു.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.