മലയാള സിനിമയിലെ ഏറ്റവും പരിചയ സമ്പന്നരായ സംവിധായകരിൽ ഒരാളാണ് ടി കെ രാജീവ് കുമാർ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം ഒരുപാട് ക്ലാസ്സിക് ചിത്രങ്ങളും മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെ അത്ഭുതപ്പെടുത്തിയ മലയാള നടൻ ആരാണെന്നു പറയുകയാണ് ടി കെ രാജീവ് കുമാർ. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ ആണ് ആ നടൻ എന്നാണ് ടി കെ രാജീവ് കുമാർ പറയുന്നത്. ടി കെ രാജീവ് കുമാർ ഒരുക്കിയ പവിത്രം എന്ന സിനിമയിലെ മോഹൻലാലിന്റെ പ്രകടനം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ആ സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിൽ മോഹൻലാൽ നടത്തിയ പ്രകടനത്തെ കുറിച്ചു ടി കെ രാജീവ് കുമാർ മനസ്സു തുറക്കുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സമനില തെറ്റിപ്പോകുന്നതാണ് സീൻ. ഷൂട്ടിംഗിന് മുമ്പ് അദ്ദേഹം അസ്വസ്ഥനായിരുന്നു. പിന്നെ എന്നെ വിളിച്ചിട്ടു പറഞ്ഞു, ഞാൻ ദേ ഇത്രയേ കാണിക്കൂ. എന്നിട്ട് പല്ല് ഇറുമ്മി കാണിച്ചു. മതിയെന്ന് ഞാനും പറഞ്ഞു. പവിത്രം റിലീസ് ചെയ്‌ത ദിവസം പ്രമുഖ സൈക്യാട്രിസ്‌റ്റ് ഡോ.സ്വരരാജ മണി എന്നെ ഫോണിൽ വിളിച്ചു. ഒരാൾ മാനസിക വിഭ്രാന്തിയിലേക്ക് പോകുന്നതിന്റെ ആദ്യ സൂചന പല്ലിറുമ്മലാണ്. ശരീരത്തിന്റെ ചലനം അസ്വാഭാവികമാകും. ആ മാനറിസം ലാൽ ഭംഗിയായി ചെയ്‌തിട്ടുണ്ട്”. ആ വാക്കുകൾ കേട്ട താൻ അത്ഭുതം കൊണ്ട് നിശബ്ദനായി പോയെന്ന് പറയുന്നു ടി കെ രാജീവ് കുമാർ. നിത്യാ മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കോളാമ്പി എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.