കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മെഗാ സ്റ്റാർ മമ്മൂട്ടി ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ടി കെ രാജീവ് കുമാർ ആണ് ആ ചിത്രം ഒരുക്കാൻ പോകുന്നത് എന്നും അതിൽ ഒരു ഹോളിവുഡ് നായികയും എത്തുമെന്നും റിപ്പോർട്ടുകൾ പരന്നു. ഒരു ഓൺലൈൻ ചാനലിന് ടി കെ രാജീവ് കുമാർ മാസങ്ങൾക്കു മുൻപ് കൊടുത്ത ഒരു അഭിമുഖമാണ് ഈ വാർത്തയുടെ ഉറവിടം. എന്നാൽ ഇപ്പോഴിതാ, ആ പ്രൊജക്റ്റ് ഉണ്ടാവില്ല എന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് ടി കെ രാജീവ് കുമാർ. താൻ മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് ചിത്രം ചെയ്യുന്നു എന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്നാണ് ടി കെ രാജീവ് കുമാർ പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി താൻ ഒരു ഹോളിവുഡ് സിനിമ പ്ലാന്‍ ചെയ്യുന്നതായ ഒരു വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു എന്നും അത് മനോഹരമായ ഒരു സ്വപ്‌നമാണെങ്കിലും അതില്‍ യാഥാര്‍ത്ഥ്യമില്ല എന്നും ടി കെ രാജീവ് കുമാർ പറയുന്നു. അങ്ങനെയൊരു പ്രൊജക്ട് നിലവിലില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുകൊണ്ട് മമ്മൂട്ടിയെവച്ച് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിനുത്തരമായി മാസങ്ങൾക്കു മുൻപാണ് ടി കെ രാജീവ് കുമാർ താൻ പ്ലാൻ ചെയ്യുന്ന ഒരു മമ്മൂട്ടി ചിത്രത്തെ കുറിച്ച് സംസാരിച്ചത്. മോഹന്‍ലാലിനെവച്ച് മാത്രമല്ല, മമ്മൂട്ടിയെയും വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട് എന്നും ഒരിക്കൽ ഒരു കഥ അദ്ദേഹത്തിന് കൊടുത്തു എന്നും ടി കെ രാജീവ് കുമാർ പറയുന്നു. പക്ഷെ, പിന്നീട് അദ്ദേഹത്തിൽ നിന്ന് വ്യക്തമായ മറുപടിയൊന്നും ഉണ്ടായില്ല എന്നും രാജീവ് കുമാർ പറയുന്നു. അദ്ദേഹം പറഞ്ഞ ഈ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേൾക്കുന്ന ഹോളിവുഡ് ചിത്രത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കോളാമ്പി, ബർമുഡ എന്നീ ചിത്രങ്ങളാണ് ടി കെ രാജീവ് കുമാർ ഒരുക്കി ഇനി റിലീസ് ചെയ്യാനുള്ളത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.