സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്. ജോർജ് നിർമിക്കുന്ന വേല പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് .ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ യുവ താരം ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടി പുറത്ത് വിട്ടു. പ്രശസ്ത യുവ താരങ്ങളായ ഷെയിൻ നിഗവും സണ്ണി വെയ്‌നും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രമാണ് വേല. കിടിലൻ പോലീസ് ഗെറ്റപ്പിലാണ് ഈ ടൈറ്റിൽ പോസ്റ്ററിൽ ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് എം.സജാസ് ആണ്. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് വേല പറയുന്നത് എന്നാണ് സൂചന. ഒരു ക്രൈം ഡ്രാമാ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷയാണ്.
മഹേഷ് ഭുവനേന്ദ് എഡിറ്റിങ് നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സുരേഷ് രാജൻ ആണ്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ സാം സി എസ് ആണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്. ഇതിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി സുനിൽ സിങ് ജോലി ചെയ്യുമ്പോൾ, പ്രൊഡക്ഷൻ കൺട്രോളർ ആയി എത്തിയത് പ്രശാന്ത് നാരായണൻ ആണ്. ഷൈൻ നിഗം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് വേല. സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ് ഇതിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രമാണ് സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് വേലക്ക് മുമ്പ് നിർമ്മിച്ച ചിത്രം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.