മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ഇന്നലെയാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പോലീസ് ഓഫീസറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വരുന്ന ഏറ്റവും വലിയ ചിത്രം കൂടിയാണ് കണ്ണൂർ സ്‌ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നീ ലൊക്കേഷനുകളിലായാണ് ഈ ചിത്രം പൂർത്തിയാവുക. മുഹമ്മദ് ഷാഫി രചിക്കുന്ന ഈ ചിത്രത്തിന്റെ സഹരചയിതാവായി എത്തുന്നത് പ്രശസ്ത നടനായ റോണി ഡേവിഡ് രാജ് ആണ്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മുഹമ്മദ് റാഹിലും ഇതിനു സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമുമാണ്. പ്രവീൺ പ്രഭാകറാണ് ഈ ചിത്രം എഡിറ്റ് ചെയ്യുക. മമ്മൂട്ടിക്കൊപ്പം സണ്ണി വെയ്ൻ, ഷറഫുദീൻ, അസീസ് നെടുമങ്ങാട്, ഗായത്രി അരുൺ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാനുള്ള ശ്രമമാണ് നടത്തുക എന്ന സൂചനയാണ് ലഭിക്കുന്നത്. ജിയോ ബേബി ഒരുക്കിയ കാതൽ, തെലുങ്കു ചിത്രം ഏജൻറ് എന്നിവയാണ് മമ്മൂട്ടിയുടെ അടുത്ത റിലീസുകൾ. ഈ രണ്ടു ചിത്രവും ഏപ്രിൽ അവസാന വാരം റിലീസ് ചെയ്യും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.