പ്രശസ്ത തെന്നിന്ത്യൻ നടനും മലയാളിയുമായ റഹ്മാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓപ്പറേഷൻ അരപൈമ. നവാഗതനായ പ്രാശ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലാണ് ഒരുക്കിയിരിക്കുന്നത്. റഹ്മാൻ അവതരിപ്പിക്കുന്ന ഒരു നേവി ഓഫീസറുടെ കഥ പറയുന്ന ആക്ഷൻ ചിത്രമായാണ് ഓപ്പറേഷൻ അരപൈമ എത്തുന്നത്. ഏതായാലും ഈ ചിത്രത്തിലൂടെ പ്രശസ്ത മലയാള നടനായ ടിനി ടോം തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. തമിഴിൽ അരങ്ങേറ്റം കുറിക്കുക മാത്രമല്ല, ഇതിൽ വളരെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമാണ് ടിനി ടോം അവതരിപ്പിക്കുന്നത്. ഒരു ട്രാൻസ്‌ജെൻഡർ ആയാണ് താനീ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നു ടിനി ടോം തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വെളിപ്പെടുത്തി. മാത്രമല്ല, ഇതിൽ നെഗറ്റീവ് വേഷം കൂടിയാണ് താൻ ചെയ്യുന്നതെന്ന സൂചനയും തന്റെ പോസ്റ്റിലൂടെ അദ്ദേഹം നൽകുന്നുണ്ട്. ഒരുപക്ഷെ ടിനി ടോം എന്ന കലാകാരന്റെ കരിയറിലെ തന്നെ നിർണ്ണായകമായ ഒരു ചിത്രമായും കഥാപാത്രമായും ഇത് മാറിയേക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അഭിനയ, സ്നേഹ സക്‌സേന, അനൂപ് ചന്ദ്രൻ, അരവിന്ദ് ആകാശ്, ഷിഹാദ്, ബാലാജി ശർമ, മനീഷ മാർട്ടിൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ടൈം ആൻഡ് ടൈഡ് ഫ്രെയിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഫിനിക്സ് ഉദയനും എഡിറ്റ് ചെയ്തത് വിജയ് കുമാറുമാണ്. രാകേഷ് ബ്രഹ്മാനന്ദൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചത് മുരുകൻ മന്ദിരമാണ്. തമിഴിന് പുറമെ ഈ ചിത്രം മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യുമെന്നും സൂചനയുണ്ട്. ഏതായാലും മലയാളികളുടെ പ്രീയപ്പെട്ട താരങ്ങൾ അഭിനയിക്കുന്ന ഈ ആക്ഷൻ ത്രില്ലെർ അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.