മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. തലശ്ശേരിയിലാണ് ഈ ചിത്രം ആരംഭിച്ചിരിക്കുന്നത്. തലശ്ശേരി കടല്‍പാലത്തിനോട് ചേര്‍ന്ന തായലങ്ങാടിയില്‍ പടു കൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. സിനിമയിൽ അങ്ങാടിമുക്കായാണ് ഈ സെറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത കലാസംവിധായകൻ ഗോകുൽ ദാസാണ് ഈ ചിത്രത്തിന് വേണ്ടി കാണികളെ അമ്പരപ്പിക്കുന്ന ഈ കൂറ്റൻ സെറ്റ് ഒരുക്കിയത്. വിനോദ സഞ്ചാരമേഖലയായത് കൊണ്ട് തന്നെ, ഈ പ്രദേശത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട്, ഇവിടെ മറ്റ് മാറ്റങ്ങളൊന്നും വരുത്താനുള്ള അനുമതി ഉണ്ടായിരുന്നില്ല.
അത്കൊണ്ട്, തെരുവിന്റെ പുറമെയുള്ള ഒരു അലങ്കാരത്തിലും കൈ വെക്കാതെ, അതിനെ നിലനിര്‍ത്തികൊണ്ട്, പ്ലൈവുഡ് കൊണ്ട് അതിനെ പൂര്‍ണ്ണമായും മറച്ച് വെച്ചു കൊണ്ടാണ് പുതിയൊരു അങ്ങാടിത്തെരുവു ഗോകുൽ ദാസും സംഘവും ഒരുക്കിയത്. ഒന്നര കിലോമീറ്റർ ആണ് ഈ അങ്ങാടി മുക്ക് സെറ്റിന്റെ നീളം. സിനിമയിലെ നിർണ്ണായകമായ ഭാഗങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ഇപ്പോൾ ഷൂട്ടിംഗ് കാണാനും, ഈ സെറ്റ് കാണാനും വലിയ രീതിയിലുള്ള ജനപ്രവാഹമാണ് ഇങ്ങോട്ട് ഉണ്ടായിരിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്കുശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് നിർമ്മിക്കുന്നത്. രാജേഷ് ശര്‍മ്മ, കെ.യു. മനോജ്, അനുരൂപ് എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.