സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ യുവ സംവിധായകൻ ആണ് ടിനു പാപ്പച്ചൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസഹായി ആയി ശ്രദ്ധ നേടിയ ടിനു ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഇതിനോടകം തന്റെ കഴിവ് തെളിയിച്ച സംവിധായകൻ ആണ്. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലുമൊത്തു ടിനു ഒരു ചിത്രം പ്ലാൻ ചെയ്യുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ വാർത്ത പ്രചരിക്കുന്നുണ്ട് എന്ന് മാത്രമല്ല, അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നും ലാലേട്ടനോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും ടിനു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചു കൂടുതൽ പറയുകയാണ് ടിനു. ലാലേട്ടനെ കണ്ടു കഥ പറഞ്ഞു എന്നും ലാലേട്ടന് കഥ ഇഷ്ടമായി എന്നും ടിനു പറയുന്നു. ഒരുപാട് സമയം ലാലേട്ടൻ തനിക്കു നൽകി എന്നും മുഴുവൻ കഥയും സമയമെടുത്ത് തന്നെയാണ് അദ്ദേഹം കേട്ടത് എന്നും ടിനു പറയുന്നു.
അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാനും അന്ന് തന്നെ ക്ഷണിച്ചിരുന്നു എന്നും ടിനു പറയുന്നു. ഒരു വലിയ കാൻവാസിൽ ഉള്ള പടമാണ് ലാലേട്ടനെ വെച്ച് പ്ലാൻ ചെയ്യുന്നത് എന്നും അതിൽ ആക്ഷനും മികച്ച പ്രാധാന്യം ഉണ്ടാകുമെന്നും ടിനു പറഞ്ഞു. എന്നാൽ തിരക്കഥ പോലെ ഒന്നും കംപ്ലീറ്റ് ആയിട്ടില്ല എന്നത് കൊണ്ട് തന്നെ ആ പ്രൊജക്റ്റ് ഓൺ ആയിട്ടില്ല എന്ന് പറഞ്ഞ ടിനു, അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ എന്നും കൂട്ടിച്ചേർത്തു. മോഹൻലാലും ഒരുപിടി വമ്പൻ ചിത്രങ്ങളുടെ തിരക്കിൽ ആയതു കൊണ്ട് തന്നെ കുറച്ചു നാൾ കഴിഞ്ഞു ആയിരിക്കും മോഹൻലാൽ- ടിനു പാപ്പച്ചൻ ചിത്രം ഉണ്ടാവുക. അതിനു മുൻപ് ജയസൂര്യ നായകനാവുന്ന ഒരു ആക്ഷൻ ചിത്രമായിരിക്കും ടിനു ഒരുക്കുക എന്നാണ് സൂചന.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.