അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർധരാത്രിയിൽ, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ആന്റണി വർഗീസ് നായകനായെത്തിയ അജഗജാന്തരം എന്ന ചിത്രം, കഴിഞ്ഞ ഡിസംബറിലാണ് റിലീസ് ചെയ്തത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ ഈ ആക്ഷൻ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം തന്റെ പുതിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ടിനു പാപ്പച്ചൻ. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ ചാക്കോച്ചനൊപ്പം ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും അഭിനയിക്കുന്നുണ്ട്. അജഗജാന്തരമെന്ന ചിത്രത്തിലും അർജുൻ അശോകൻ വേഷമിട്ടിരുന്നു. പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ ജോയ് മാത്യുവാണ് ഈ പുതിയ ടിനു പാപ്പച്ചൻ ചിത്രം രചിച്ചിരിക്കുന്നത്.
ഒരു ത്രില്ലർ ചിത്രമായി ഒരുക്കാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത്, ജയസൂര്യ- നാദിർഷ ചിത്രമായ ഈശോയ്ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ആണ്. വമ്പൻ ബഡ്ജറ്റിലൊരുക്കാൻ പോകുന്ന ഈ ചിത്രം, കണ്ണൂരിലും പരിസരങ്ങളിലുമായിരിക്കും ചിത്രീകരിക്കുക. ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് നിഷാദ് യൂസഫാണ്. രാജേഷ് ശര്‍മ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെ.യു. മനോജ്, അനുരൂപ് തുടങ്ങിയവര്‍ ഇതിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഈ ചിത്രം കൂടാതെ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ നായകന്മാരാക്കിയുമുള്ള ചിത്രങ്ങളും ടിനു പാപ്പച്ചൻ പ്ലാൻ ചെയ്യുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ഏതായാലും വീണ്ടും ഒരു മാസ്സ് ചിത്രവുമായി ടിനു പാപ്പച്ചൻ വരുമ്പോൾ പ്രതീക്ഷകളേറെയാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.