മലയാള സിനിമ പ്രേമികളും നിവിൻ പോളി ആരാധകരും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം. രാജീവ് രവി സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം 2020 ഇൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണെമെങ്കിലും, ചില സാമ്പത്തിക പ്രശ്നങ്ങളിൽ കുരുങ്ങി ഇതിന്റെ റിലീസ് മൂന്ന് വർഷത്തോളം നീണ്ടു പോവുകയായിരുന്നു. ഇപ്പോഴിതാ തടസ്സങ്ങളെല്ലാം നീക്കി ഈ ചിത്രം അടുത്ത മാസം റിലീസ് ചെയ്യാൻ പോവുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഈ വരുന്ന മാർച്ച് പത്താം തീയതി തുറമുഖം റിലീസ് ചെയ്യുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടു. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. നിവിൻ പോളി നായകനായെത്തുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് , അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ, ദർശന രാജേന്ദ്രൻ, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, പൂർണ്ണിമ ഇന്ദ്രജിത് എന്നിവരും അഭിനയിച്ചിരിക്കുന്നു.
മിനി സ്റ്റുഡിയോയുടെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് തുറമുഖം നിർമ്മിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഗോപൻ ചിദംബരനാണ്. ഗോപൻ ചിദംബരന്റെ അച്ഛൻ കെ എം ചിദംബരൻ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബി അജിത് കുമാർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് കെ, ഷഹബാസ് അമൻ എന്നിവർ ചേർന്നാണ്. 1940 – 1950 കാലഘട്ടത്തിൽ കൊച്ചി പോർട്ടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് തുറമുഖം.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.