ഇപ്പോൾ മലയാളി പ്രേക്ഷകർ ചർച്ച ചെയ്യുന്ന ചിത്രമായി മാറിയിരിക്കുകയാണ് നിവിൻ പോളി നായകനായ തുറമുഖം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇതവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവും അടിസ്ഥാനമാക്കി കഥ പറയുന്ന ഈ ചിത്രത്തിൽ പറയുന്ന രാഷ്ട്രീയവും ചരിത്രവും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. തീയേറ്ററുകളിൽ അനുഭവപ്പെടുന്ന ജനത്തിരക്ക് അതിന് തെളിവാണ്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെയാണ് ഈ ചിത്രത്തിന് പിന്തുണ നൽകുന്നത്. ഒരു വലിയ വിപ്ലവത്തിന്റെ ചരിത്രം പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ കൂടി തുറമുഖം പ്രസക്തമാണ്. വളരെ സത്യസന്ധമായി കഥ പറയുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ അഭിനേതാക്കൾ കാഴ്‌ചവെച്ച പ്രകടനമാണ്. അതിൽ തന്നെ പൂർണ്ണിമ ഇന്ദ്രജിത്ത് ഉമ്മ എന്ന കഥാപാത്രമായി നടത്തിയ പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.
1930 മുതല്‍ 1950കളുടെ തുടക്കം വരെയുള്ള കൊച്ചി തുറമുഖത്തിന്‍റെയും അതുപോലെതന്നെ മട്ടാഞ്ചേരി എന്ന പ്രദേശത്തിന്റെയും കാഴ്ചകൾ നമ്മുടെ മുന്നിലെത്തിച്ച ഈ ചിത്രം കലാ സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം തുടങ്ങിയ മേഖലകളിലും മികച്ച നിലവാരം പുലർത്തുന്നുണ്ട്. കേന്ദ്ര കഥാപാത്രമായ മട്ടാഞ്ചേരി മൊയ്‌ദു ആയി മികച്ചു നിൽക്കുന്ന നിവിൻ പോളിയോടൊപ്പം, അർജുൻ അശോകൻ, ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. ഗോപൻ ചിദംബരനാണ് തുറമുഖത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഇതിലെ തീ പടർത്തുന്ന സംഭാഷണങ്ങൾക്ക് വലിയ കയ്യടിയാണ് തീയേറ്ററുകളിൽ മുഴങ്ങുന്നത്. ഗോപൻ ചിദംബരന്റെ അച്ഛൻ കെ എം ചിദംബരൻ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് തുറമുഖം ഒരുക്കിയതെന്ന പ്രത്യേകതയുമുണ്ട്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.