വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പർഹിറ്റ് ചിത്രമാണ് തുപ്പറിവാലൻ. മിസ്കിൻ സംവിധാനം ചെയ്ത ചിത്രം ഒരുപാട് നിരൂപ പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയവും കരസ്ഥമാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്ത അന്ന് മുതൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ ചിത്രത്തെ നോക്കിക്കണ്ടത്. വിശാൽ – പ്രസന്ന കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇൻവെസ്റ്റിഗേഷൻ ജോണറിൽ തന്നെയാണ് അണിയിച്ചൊരുക്കുന്നത്. കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് തുപ്പറിവാലൻ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജിന്റെ മുന്നിൽ നിൽക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഈ പ്രാവശ്യം ഇൻവെസ്റ്റിഗേഷൻ ലണ്ടനിൽ കേന്ദ്രികരിച്ചാണ് ഒരുക്കുന്നത്. മിസ്കിൻ സംവിധാനം ചെയ്ത് തുടങ്ങിയ തുപ്പറിവാലൻ 2 പല കാരണങ്ങൾ കൊണ്ട് അദ്ദേഹം പിന്മാറുകയായിരുന്നു.
മിസ്കിൻ പിന്മാറിയതിന് ശേഷം സംവിധായകന്റെ കുപ്പായം നടൻ വിശാൽ ഏറ്റടുകയായിരുന്നു. വിശാൽ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ് തുപ്പറിവാലൻ 2. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിശാൽ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. മനോഹർ, കനിയൻ എന്നീ കഥാപാത്രങ്ങളായി വീണ്ടും പ്രസന്ന – വിശാൽ വിസ്മയിപ്പിക്കും എന്ന കാര്യത്തിൽ തീർച്ച. സീനിയർ താരങ്ങളായ റഹ്മാൻ, ഗൗതമി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മിസ്കിനുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് തുപ്പറിവാലൻ 2 താൻ സംവിധാനം ചെയ്യാൻ ഇറങ്ങിയതെന്ന് വാർത്ത സമ്മേളനത്തിൽ വിശാൽ വ്യക്തമാക്കിയിരുന്നു. സൈക്കോ എന്ന ചിത്രമാണ് മിസ്കിൻ അവസാനമായി സംവിധാനം ചെയ്തിരിക്കുന്നത്.
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
This website uses cookies.