പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു വൈവിധ്യവേഷങ്ങളിലൂടെ മലയാള സിനിമയിൽ മികച്ച അഭിനേതാക്കളായി ഇടംപിടിച്ച താരങ്ങൾ അണിനിരക്കുന്ന ‘തീർപ്പ്’ ഈ മാസം പ്രദർശനത്തിന് എത്തുകയാണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് ഒരു കംപ്ലീറ്റ് ത്രില്ലർ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി കേരളത്തിൽ പ്രദർശനത്തിനെത്തുന്ന മലയാള ചിത്രം ജിസിസി കേന്ദ്രങ്ങളിലും ആദ്യ ദിനം തന്നെ റിലീസ് ചെയ്യുമെന്നതാണ് പുതിയ വാർത്ത.
കേരളത്തിലെ റിലീസ് തീയതിയിൽ തന്നെ യുഎഇ, ഖത്തർ, ബഹ്റൈൻ, മസ്കറ്റ് തുടങ്ങി എല്ലാ പ്രമുഖ ജിസിസി കേന്ദ്രങ്ങളിലും തീർപ്പ് പ്രദർശനത്തിനെത്തുന്നു. പ്രമുഖ ഓവർസീസ് ഡിസ്ട്രിബൂഷൻ കമ്പനിയായ സ്റ്റാർസ് ഹോളീഡേ ഫിലിംസാണ് ചിത്രത്തിന്റെ ഗൾഫ് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ ജിസിസി റിലീസിനെ പറ്റി പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തീർപ്പിന്റെ ജിസിസി തിയേറ്റർ വിതരണാവകാശം സ്റ്റാർസ് ഹോളിഡേ ഗ്രൂപ്പ് സ്വന്തമാക്കിയെന്നും, ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായും താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പുറത്തിറങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.
അബ്ദുള്ള, പരമേശ്വരൻ, കല്യാൺ, രാംകുമാർ എന്നീ നാല് സുഹൃത്തുക്കളുടെ കൂടിച്ചേരലുകളും അവർക്കിടയിൽ ഉണ്ടാകുന്ന ബാല്യകാലത്തെ ചില പ്രശ്നങ്ങളും ഒരു ത്രില്ലർ മൂഡിൽ ചിത്രം പറയുന്നു. സിദ്ദിഖ്, ഇഷാ തല്‍വാര്‍, അലന്‍സിയര്‍, ലുക്മാന്‍ തുടങ്ങിയവരും തീർപ്പിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ് എന്നതാണ് മറ്റൊരു ആകർഷക ഘടകം. ഗോപി സുന്ദർ തീർപ്പിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.
കെ.എസ് സുനിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫ് ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവരും ചേർന്നാണ് തീർപ്പ് നിർമിച്ചിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.