മലയാളത്തിന്റെ യുവ താര നിരയിൽ ഇപ്പോൾ ശ്രദ്ധ നേടുന്ന നടൻ ആണ് ഷെയിൻ നിഗം. കിസ്മത്, പറവ, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഷെയിൻ ഒട്ടേറെ ചിത്രങ്ങളും ആയി തിരക്കയിലാണ്. വലിയ പെരുന്നാൾ, കുർബാനി, വെയിൽ, ഉല്ലാസം, സീനു രാമസാമിയുടെ തമിഴ് ചിത്രം എന്നിവയാണ് ഷെയിൻ പ്രധാന വേഷം ചെയ്തു ഇനി പുറത്തു വരാൻ ഉള്ള ചിത്രങ്ങൾ. എന്നാൽ ഇപ്പോഴിതാ വെയിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജ് തനിക്കെതിരെ വധ ഭീഷണി മുഴക്കിയിരിക്കുകയാണ് എന്ന് ഇൻസ്റ്റഗ്രാം ലൈവിൽ വന്നു പറഞ്ഞിരിക്കുകയാണ് ഷെയിൻ.
തനിക്കു എന്താ ചെയ്യേണ്ടത് എന്നറിയില്ല എന്നും കുർബാനിയുടെ രണ്ടാം ഷെഡ്യൂളിന് വേണ്ടി മുടി വെട്ടിയതുമായി ബന്ധപ്പെട്ടാണ് ഗുഡ് വിൽ എന്റർറ്റെയിന്മെന്റ്സ് ഉടമസ്ഥനായ ജോബി ജോർജ് തനിക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നതെന്നും ഷെയിൻ ഓൺലൂകേർസ് മീഡിയയോട് പറഞ്ഞു. ജോബി നിർമ്മിച്ച വെയിൽ എന്ന ചിത്രത്തിലും വർണചിത്ര സുബൈർ നിർമ്മിക്കുന്ന കുർബാനി എന്ന ചിത്രത്തിലും ആണ് ഷെയിൻ നിഗം ഇപ്പോൾ അഭിനയിക്കുന്നത്. വെയിലിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം കുർബാനിയുടെ രണ്ടാം ഷെഡ്യൂൾ തുടങ്ങുന്ന സമയത്താണ് ഈ പ്രശ്നം ഉണ്ടായതു എന്നും തന്നോടും കുർബാനി എന്ന ചിത്രത്തിന്റെ നിർമാതാവ് സുബൈറിനോടും മോശമായാണ് ജോബി പെരുമാറിയത് എന്നും ഷെയിൻ നിഗം പറഞ്ഞു.
കുർബാനയ്ക്കു വേണ്ടി താൻ ഗെറ്റപ്പ് മാറ്റിയതിനു ആണ് ഈ നിർമ്മാതാവ് ആക്ഷേപവും ഭീഷണിയും ആയി എത്തിയത് എന്നും ഈ പ്രശ്നത്തിന്റെ പേരിൽ താര സംഘടനയായ അമ്മക്ക് പരാതി നൽകിയിട്ടുണ്ട് എന്നും ഷെയിൻ ഓൺലൂക്കേഴ്സിനോട് പറഞ്ഞു. അബിക്കയുടെ മകൻ ആയതു കൊണ്ടാണ് മലയാളം സിനിമ ഇൻഡസ്ട്രിയിൽ തനിക്കു ഇതൊക്കെ സഹിക്കേണ്ടി വരുന്നത് എന്ന് പറഞ്ഞ ഷെയിൻ നിഗം ഇതിനെതിരെ നിയമപരമായും മുന്നോട്ടു പോകും എന്നാണ് പറയുന്നത്. തന്നെ പറ്റിച്ചിട്ടു ഷെയിൻ കേരളത്തിൽ ജീവിക്കില്ല എന്നും, കുർബാനി എന്ന ചിത്രം തകരും എന്നും അതിന്റെ നിർമ്മാതാവ് കേരളത്തിൽ പട്ടിയെ പോലെ തെണ്ടി നടക്കുന്നത് താൻ കാണിച്ചു തരാം എന്നൊക്കെയും ജോബി ജോർജ് പറയുന്ന വാട്സാപ്പ് ഓഡിയോ ക്ലിപ്പുകളും ഇപ്പോൾ വൈറൽ ആവുകയാണ്
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.