ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും തിയേറ്ററുകളിൽ മികച്ച കലക്ഷൻ നേടി കുതിക്കുകയാണ്. 7 ദിവസം കൊണ്ട് 8 കോടിയിൽ അധികമാണ് കേരള ബോക്സോഫീസിൽ മാത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും നേടിയത്. സൂപ്പർഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും പ്രതീക്ഷകൾ ഏറാൻ കാരണം. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഇറങ്ങിയ ഏറ്റവും മികച്ച സിനിമ എന്ന് പറയാൻ കഴിയുന്ന ചലച്ചിത്ര അനുഭവം ആയിരുന്നു മഹേഷിന്റെ പ്രതികാരം സമ്മാനിച്ചത്. മഹേഷിന്റെ പ്രതികാരത്തിലെ പോലെ തന്നെ ഫഹദ് ഫാസിൽ മിന്നുന്ന പ്രകടനമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയിലും കാഴ്ചവെച്ചത്. ഫഹദ് ഫാസിൽ അഭിനയിച്ച കള്ളന്റെ വേഷത്തിൽ മറ്റൊരു നടനെ ചിന്തിക്കാൻ കൂടെ കഴിയില്ല.
എന്നാൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു കാര്യമുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയിലും ആദ്യം കള്ളനായി പ്ലാൻ ചെയ്തത് ഫഹദ് ഫാസിലിനെ ആയിരുന്നില്ല. കള്ളന്റെ വേഷം അവതരിപ്പിക്കാൻ ദിലീഷ് പോത്തനും ടീമും കണ്ടെത്തിയത് സൗബിനെ ആയിരുന്നു. സൗബിൻ അതിനു മുന്നേ ദുൽക്കർ ചിത്രം ചാർളിയിൽ ഒരു കള്ളൻ വേഷം ചെയ്തിരുന്നു.
പ്രസാദിന്റെ വേഷമായിരുന്നു ഫഹദ് ഫാസിലിന് നൽകാൻ കരുതിയിരുന്നത്. എന്നാൽ ചർച്ചകൾ മുന്നോട്ട് പോകും തോറും സൗബിന്റെ പേര് പതിയെ ഒഴിവായി. സൗബിന്റെ ഷൂട്ടിങ് തിരക്കുകൾ തന്നെയായിരുന്നു കാരണം. സൗബിൻ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന പറവയുടെ ഷൂട്ടിങ് തിരക്കുകളിൽ ആയിരുന്നു അപ്പോൾ.
പിന്നീട് ആരാകും കള്ളന്റെ വേഷം ചെയ്യുക എന്ന ചോദ്യം വന്നപ്പോൾ സുരാജ് വെഞ്ഞാറന്മൂടിന്റെ പേരാണ് വന്നത്. അങ്ങനെ സുരാജിനെ കള്ളനാക്കി ചർച്ചകൾ മുന്നോട്ട് പോയി.
ഒരു ദിവസം ദിലീഷ് പോത്തൻ ഫഹദിനെ വിളിച്ചു പ്രസാദിന്റെ വേഷത്തിന് പകരം കള്ളന്റെ വേഷം ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ഫഹദിനും സമ്മതം. അങ്ങനെ ഫഹദ് ഫാസിൽ കള്ളൻ ആയി. സുരാജ് വെഞ്ഞാറന്മൂട് പ്രസാദും.
രണ്ടു മികച്ച നടന്മാരുടെ അഭിനയ മികവ് മുഴുവൻ കാണിച്ചു തന്ന കഥാപാത്രങ്ങൾ തന്നെയായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രേക്ഷകർക്ക് സമ്മാനിച്ചത്. കള്ളന്റെ ആ ചിരിയും പ്രസാദിന്റെ ദയനീയത നിറഞ്ഞ നോട്ടവും പ്രേക്ഷകർ എന്നും ഓർത്തിരിക്കുകയും ചെയ്യും.
രണ്ട് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ദിലീഷ് പോത്തൻ പുതിയ ചിത്രത്തിന്റെ ആലോചനകളിൽ ആണ്. പ്രേക്ഷകരും കാത്തിരിക്കുന്നു അടുത്ത ‘പോത്തേട്ടൻ ബ്രില്യന്റ്സി’ന്..
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.