പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ നിർമ്മാതാവാകുന്ന വിവരം നേരത്തെ തന്നെ നമ്മൾ അറിഞ്ഞതാണ്. അദ്ദേഹം നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയ വിവരവും നമ്മുക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. തോബാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സിജു വിൽസൺ, കൃഷ്ണ ശങ്കർ, ഷറഫുദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. നവാഗതനായ മുഹ്‌സിൻ കാസിം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുകുമാരൻ തെക്കേപ്പാട്ട് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ അൽഫോൻസ് പുത്രനുമായി സഹകരിച്ചിരിക്കുന്നതു. ടി വി അശ്വതി , മൊഹ്‌സിൻ കാസിം എന്നിവർ ചേർന്ന് രചിച്ചിരിക്കുന്നു ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് സുനോജ് വേലായുധൻ ആണ്.
രാജേഷ് മുരുഗേശൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷിനോസ് റഹ്മാൻ ആണ്. പ്രേമം , ഒപ്പം എന്നീ ചിത്രങ്ങൾക്ക് സൗണ്ട് ഡിസൈൻ ചെയ്ത വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവരാണ് ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ശബരീഷ് വർമ്മ വരികൾ എഴുതിയിരിക്കുന്ന ഈ ചിത്രം ഈ വർഷത്തെ സമ്മർ റിലീസ് ആയി തീയേറ്ററുകളിൽ എത്തും. പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രന്റേതായി ഇതുവരെ സിനിമകൾ ഒന്നും തീയേറ്ററുകളിൽ എത്തിയിട്ടില്ല. അൽഫോൺസ് അടുത്തതായി ചെയ്യാൻ പോകുന്നത് മലയാളത്തിലും തമിഴിലുമായി ഒരു ദ്വിഭാഷാ ചിത്രം ആണെന്നും കാളിദാസ് ജയറാം ആയിരിക്കും അതിൽ നായകൻ എന്നുമൊക്കെയുള്ള വാർത്തകൾ വന്നിരുന്നു. അതിനെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ ലഭ്യമല്ല. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രവും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സിജു വിൽസൺ, കൃഷ്ണ ശന്കർ, ഷറഫുദീൻ എന്നിവർ പ്രണവ് മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ആദിയിലും അഭിനയിച്ചിരുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.