മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമായി ഒരുങ്ങാൻ പോവുകയാണ് താര ചക്രവർത്തി മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് എന്ന ത്രീഡി ചിത്രം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരമായ മോഹൻലാൽ സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ രജനികാന്ത്, വിജയ് എന്നിവർ കഴിഞ്ഞാൽ വിദേശ മാർക്കറ്റിൽ അടക്കം ഏറ്റവും വലിയ താര മൂല്യം ഉള്ള താരമാണ് .
മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ബറോസിൽ നായകൻ ആവുന്നതും അദ്ദേഹം തന്നെയാണ്. നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തിൽ ഉള്ള ഒരു ത്രീഡി ചിത്രമായി ആണ് ഒരുക്കാൻ പോകുന്നത്. .
ഈ വർഷം നവംബർ മാസത്തിൽ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡിൽ നിന്നടക്കം വമ്പൻ താരങ്ങൾ ആണ് അണിനിരക്കുക .വിദേശ നടീനടന്മാരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഗോവയും മറ്റു വിദേശ രാജ്യങ്ങളും ആണ്. മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുമ്പോൾ അദ്ദേഹത്തിനൊപ്പം ഒരു കുട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രത്തിൽ ആണ്. അതിനു ശേഷം സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദറും പൂർത്തിയാക്കുന്ന മോഹൻലാൽ ബറോസിന്റെ ചിത്രീകരണ തിരക്കുകളിലേക്ക് കടക്കും. തമിഴ് ചിത്രം കാപ്പാൻ, പ്രിയദർശൻ ചിത്രം മരക്കാർ അറബികടലത്തിന്റെ സിംഹം എന്നിവയും മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.