മലയാളത്തിലെ നടീനടന്മാർക്കു വേണ്ടി തൊണ്ണൂറുകളിൽ രൂപം കൊണ്ട സംഘടനയാണ് അമ്മ. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരും നടികളും അംഗങ്ങളായ ഈ സംഘടനയുടെ ഭാഗമായിരുന്നു ഒരിക്കൽ സൂപ്പർ താരം സുരേഷ് ഗോപിയും. എന്നാൽ പിന്നീട് അദ്ദേഹം സംഘടനയുമായി സ്വര ചർച്ചയിൽ അല്ലാതെ വരികയും അതിനു ശേഷം ഒരിക്കൽ പോലും അമ്മയുടെ മീറ്റിംഗിലോ പരിപാടികളിലോ അദ്ദേഹത്തെ കാണുകയും ചെയ്തിട്ടില്ല. അമ്മ സംഘടന ഉണ്ടായതിൽ പിന്നെ തിലകൻ വിവാദമുൾപ്പെടെ ഒട്ടേറെ വിവാദങ്ങളും പ്രശ്നങ്ങളും അമ്മയിൽ ഉണ്ടായി എങ്കിലും സുരേഷ് ഗോപിയുമായി എന്ത് പ്രശ്നമാണ് ഉണ്ടായതെന്ന് പലർക്കും അറിയില്ലായിരുന്നു. എന്ത് കാരണത്താലാണ് സുരേഷ് ഗോപി എന്ന നടൻ താര സംഘടനയിൽ നിന്ന് മാറി നിൽക്കുന്നതെന്ന് പലരും ചോദിച്ചു കണ്ടിട്ടുമുണ്ട്. എന്നാൽ സുരേഷ് ഗോപി അതിനു ഉത്തരം നൽകുന്നത് കണ്ടിട്ടുമില്ല. ഇപ്പോഴിതാ പ്രശസ്ത സംവിധായകനും നടനുമായ ആലപ്പി അഷറഫ് അതിന്റെ കാരണം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ തുറന്നു പറഞ്ഞു മുന്നോട്ടു വന്നിരിക്കുകയാണ്.
സുരേഷ് ഗോപി എന്ന മനുഷ്യൻ ചെയ്യുന്ന നന്മകളെ കുറിച്ചും, അതുപോലെ വെറും രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം അകാരണമായി വിമർശിക്കപ്പെടുന്നതിനു എതിരേയും സംസാരിച്ചു കൊണ്ടാണ് ആലപ്പി അഷ്‌റഫ് തുടങ്ങുന്നത്. സുരേഷ് ഗോപി ചെയ്തിട്ടുള്ളതും ചെയ്തു കൊണ്ടിരിക്കുന്നതുമായ ഒട്ടേറെ നല്ല കാര്യങ്ങൾ തന്റെ പോസ്റ്റിൽ അദ്ദേഹം തുറന്നു പറയുന്നുണ്ട്. അതിനൊപ്പമാണ് അമ്മ സംഘടനയോടുള്ള സുരേഷ് ഗോപിയുടെ എതിർപ്പിന്റെ കാരണം അദ്ദേഹം വ്യക്തമാക്കുന്നത്. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ഇങ്ങനെ, നിർഭാഗ്യമെന്നു പറയട്ടെ സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല. ഗൾഫിൽ ഒരു പ്രോഗ്രമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസാര കാരണത്താൽ രണ്ടു ലക്ഷം രുപ പിഴകെട്ടേണ്ടിവന്നു മുൻപൊരിക്കൽ സുരേഷ് ഗോപിക്ക്. ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി. പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായ് ശബ്ദമുയർത്തി സുരേഷ്. തന്നിൽ നിന്നും പിഴയായ് ഈടാക്കിയ തുക തിരികെ നല്കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ചു. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു. ഇങ്ങയൊക്കെയാണെങ്കിലും അമ്മയിലെ അംഗങ്ങൾക്ക് എന്ത് സഹായമാവശ്യമുണ്ടെങ്കിലും അവർക്കു വേണ്ടി സുരേഷ് ഗോപി മുന്നിൽ തന്നെയുണ്ടാവുമെന്നും ആലപ്പി അഷറഫ് പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.