[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രജനികാന്തിനെ നായകനാക്കി ചിത്രമൊരുക്കാൻ ഓഫറുകൾ ലഭിച്ചിരുന്നു; ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രിയദർശൻ..!

സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി ഒരു ചിത്രമൊരുക്കാൻ ആഗ്രഹിക്കാത്ത തെന്നിന്ത്യൻ സംവിധായകരുണ്ടാവില്ല. എന്നാൽ തെന്നിന്ത്യയിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ചതും വിജയം നേടിയതുമായ സംവിധായകരിലൊരാളായി മാറിയിട്ടും 94 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടും ഇതുവരെ രജനികാന്തിനെ വെച്ച് ഒരു ചിത്രമൊരുക്കാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ. അദ്ദേഹത്തെ വെച്ച് ചിത്രമൊരുക്കാനാഗ്രഹിക്കാത്തവർ ഉണ്ടാവില്ലെന്ന് പറഞ്ഞ പ്രിയദർശൻ പറയുന്നത് താനും രജനികാന്ത് എന്ന താരത്തിന്റെ ഒരാരാധകൻ ആണെന്നാണ്. എന്നാൽ വർഷങ്ങൾക്കു മുൻപ് തങ്ങൾ ചർച്ച ചെയ്ത പോലെ ഒരു ചിത്രം നടന്നിരുന്നെങ്കിൽ പോലും തനിക്കു ഒരിക്കലും രജനികാന്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് നല്കാൻ കഴിയുമായിരുന്നില്ല എന്നാണ് പ്രിയദർശൻ പറയുന്നത്. രജനികാന്തിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ രണ്ടു മൂന്നു തവണ ഓഫർ വന്നെങ്കിലും താനത് ചെയ്യാതിരുന്നത് അദ്ദേഹത്തിന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ശൈലിയിൽ ചിത്രമൊരുക്കാൻ തനിക്കു കഴിയില്ല എന്ന ഉത്തമ ബോധ്യമുള്ളതു കൊണ്ടാണെന്നും പ്രിയദർശൻ ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോഴും താൻ സ്‌ക്രീനിൽ കാണാൻ ഏറ്റവുമിഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാളാണ് തലൈവർ രജനീകാന്തെന്നും എന്നാൽ അദ്ദേഹത്തെ സ്‌ക്രീനിൽ കാണുമ്പോൾ കയ്യടിക്കുകയും വിസിലടിക്കുകയും ആവേശം കൊള്ളുകയുമൊക്കെ ചെയ്യുന്ന ഒരു ആരാധകൻ മാത്രമായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഒരു സംവിധായകനെന്ന നിലയിൽ തന്റെ ചിന്തകൾക്കും ശൈലിക്കുമൊക്കെ അപ്പുറമാണ് അദ്ദേഹമെന്നും പ്രിയദർശൻ വിശദീകരിച്ചു. പ്രിയദർശൻ താൻ വളരെയധികം ഇഷ്ട്ടപെടുന്ന ഒരു സംവിധായകനാണെന്നു രജനികാന്ത് പണ്ട് പറഞ്ഞിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ബ്ലോക്കബ്സ്റ്റർ മോഹൻലാൽ ചിത്രം റിലീസിന് മുൻപേ തന്നെ കണ്ട രജനികാന്ത് ആ ചിത്രം റീമേക് ചെയ്യാനുള്ള താല്പര്യം പ്രകടിപ്പിച്ചുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

5 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

7 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

3 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.