മലയാളത്തിലെ ഏറ്റവും പ്രശസ്തയായ ഗായികമാരിലൊളാണ് റിമി ടോമി. പിന്നണി ഗാന രംഗത്ത് മാത്രമല്ല, ചാനൽ അവതാരകയായും സിനിമാ താരമായുമെല്ലാം ഏറെ പ്രശസ്തയാണ് ഈ കലാകാരി. തന്റെ സംസാര ശൈലി കൊണ്ടും ആലാപന ശൈലി കൊണ്ടുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത ഈ കലാകാരി നായികാ വേഷം ചെയ്തു കൊണ്ടാണ് മലയാള സിഡിനിമയുടെ ഭാഗമായത്. ജയറാം നായകനായ, കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ നിവിൻ പോളി നായകനായ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായികാ വേഷം തേടിയെത്തിയിട്ടു, ആ വേഷം ചെയ്യാൻ റിമി ടോമി വിസമ്മതിച്ചു എന്നയൊരു റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായികാ വേഷം ചെയ്യാനാണ് റിമി ടോമിയെ ക്ഷണിച്ചത്. എന്നാൽ റിമി ടോമി വിസമ്മതിച്ചതോടെ ആ വേഷം ചെയ്യാനുള്ള അവസരം ശ്രിന്ദക്ക് ലഭിക്കുകയും ആ വേഷത്തോടെ ശ്രിന്ദ മലയാളത്തിലെ തിരക്കുള്ള നടിയായി മാറുകയും ചെയ്തു.
നിവിൻ പോളി അവതരിപ്പിച്ച രമേശന്റെ ഭാര്യ ആയ സുശീല എന്ന വേഷം ചെയ്യാൻ റിമി ടോമി വിസമ്മതിച്ചതിനു കാരണം, ചിത്രത്തിലെ ആദ്യരാത്രി രംഗം അഭിനയിക്കാൻ ഉള്ള മടിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ ചിത്രത്തിലെ ഏറ്റവും രസകരമായ രംഗങ്ങളിൽ ഒന്നായിരുന്നു അത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇത് ആരാണെന്ന് ചോദിക്കുന്ന ശ്രിന്ദയുടെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ പ്രീയപ്പെട്ട രംഗമാണ്. ഹിന്ദി സിനിമകളൊന്നും കാണാത്തതിനാല്‍ സച്ചിനെ അറിയില്ലെന്ന് പറയുന്ന സുശീല തീയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിച്ചു. 15 ദിവസമൊക്കെ അഭിനയത്തിന് വേണ്ടി നീട്ടിവയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അന്ന് അഭിനയിക്കാതിരുന്നതെന്നാണ് റിമി ടോമി പിന്നീട് നടന്ന ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ “ചിങ്ങമാസം വന്നുചേർന്നാൽ” ആലപിച്ചു കൊണ്ടാണ് റിമി ടോമി മലയാള സിനിമയിലെ പിന്നണി ഗാനരംഗത്തേക്കു എത്തുന്നത്.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
This website uses cookies.