മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ‘ നാടോടിക്കാറ്റ്’. ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ഈ ചിത്രം റിലീസ് ആയിട്ട് ഇന്ന് 30 വർഷം തികയുകയാണ്. കാലം ഇത്ര കഴിഞ്ഞിട്ടും ഒരു കോട്ടവും തട്ടാതെ നാടോടിക്കാറ്റിലെ ദാസനും വിജയനും ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിവിദഗ്ദമായി വരച്ചുകാട്ടാൻ ചിത്രത്തിന്റെ സംവിധായകനും കഥാപാത്രങ്ങൾക്കും കഴിഞ്ഞു. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത ‘പട്ടണപ്രവേശം’, പ്രിയദർശൻ സംവിധാനം ചെയ്ത ‘അക്കരെയക്കരെയക്കരെ’ എന്നീ ചിത്രങ്ങൾ പിൽക്കാലത്ത് നാടോടിക്കാറ്റിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങുകയുണ്ടായി.
ചെറിയ ശമ്പളത്തിന് ശിപായിപ്പണി ചെയ്തുവരുന്ന രാമദാസ് എന്ന ദാസനും വിജയനും (ശ്രീനിവാസൻ) ജോലി നഷ്ടപ്പെടുന്നിടത്ത് നിന്നുമാണ് കഥയുടെ തുടക്കം. ബി.കോം ഫസ്റ്റ് ക്ലാസിൽ പാസായ ദാസനും പി.ഡി.സി. തോറ്റ വിജയനും തമ്മിലുള്ള ആരോഗ്യകരമായ പ്രശ്‌നങ്ങളിലൂടെയുള്ള സൗഹൃദവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ജോലി നഷ്ടപെട്ട രണ്ട് പേരും ലോണെടുത്ത് ബിസിനസ്സ് തുടങ്ങാം എന്ന പദ്ധതിയിൽ രണ്ട് പശുക്കളെ വാങ്ങുകയാണ്. വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കുദ്യോഗസ്ഥർ സമീപിക്കാൻ തുടങ്ങിയതോടുകൂടി ഇരുവരും ഒരു ഏജന്റ് വഴി ഗൾഫിലേക്ക് പോകാൻ തീരുമാനിക്കുന്നു. അവരുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി വിധി അവരെ വീണ്ടും ചതിക്കുകയാണ്. ഏജന്റിന്റെ ചതിയിലൂടെ ദാസനും വിജയനും ചെന്നൈയിലാണ് എത്തിപ്പെടുന്നത്. കഥയുടെ രണ്ടാം ഭാഗം ഇവിടെ നിന്നും ആരംഭിക്കുന്നു. ‘ചക്ക വീണ് മുയൽ ചത്തു’ എന്ന് പറയപ്പെടുന്നത് പോലെ നാടകീയമായ രംഗങ്ങൾക്കൊടുവിൽ ദാസനും വിജയനും സി.ഐ.ഡി ഓഫീസർമാരാകുന്നിടത്ത് എല്ലാം ശുഭമായി അവസാനിക്കുകയാണ്.
ചിത്രത്തിന്റെ ക്ലൈമാക്സ് ആദ്യം മറ്റൊരു രീതിയിലായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സത്യൻ അന്തിക്കാട് ഇതിന് വിയോജിപ്പ് പ്രകടിപ്പിച്ചതിനാൽ രണ്ടാമത് ശ്രീനിവാസൻ കഥ തിരുത്തി എഴുതുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായാണ് നാടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷവും ആ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷകപിന്തുണ തന്നെ അതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ദാസനും വിജയനും അവരുടെ ചെറിയ പ്രശ്‌നങ്ങളും ഇന്നും സിനിമാപ്രേമികളെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.