ഇന്നാണ് മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ചിത്രം എന്ന അഭിപ്രായത്തോടെ മികച്ച വിജയത്തിലേക്കാണ് ഈ ചിത്രം കുതിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷനും മാസ്സ് ഡയലോഗുകളും ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം വൈശാഖ് ഒരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടും എന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്. പോക്കിരി രാജ എന്ന വൈശാഖിന്റെ അരങ്ങേറ്റ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് മധുര രാജ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അവസാനം മിനിസ്റ്റർ രാജ എന്ന ഒരു ടൈറ്റിൽ കാണിച്ചു കൊണ്ട് ഇതിനു ഒരു മൂന്നാം ഭാഗം കൂടി വരും എന്ന സൂചനയും പ്രതീക്ഷയും നൽകി കഴിഞ്ഞു വൈശാഖ്.
ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. തമിഴ് യുവ താരം ജയ്, തെലുങ്കു താരം ജഗപതി ബാബു എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ, നെടുമുടി വേണു, വിജയ രാഘവൻ, സലിം കുമാർ, ബിജു കുട്ടൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരും അഭിനയിക്കുന്നുണ്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച മധുര രാജക്കു ഈണം പകർന്നത് ഗോപി സുന്ദറും എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണൻ, സുനിൽ എസ് പിള്ള എന്നിവർ ചേർന്നുമാണ്. ഷാജി കുമാർ ആണ് ഈ ചിത്രത്തിന്റെ വിഷ്വൽസ് ഒരുക്കിയത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.