അന്തരിച്ചു പോയ മലയാളത്തിലെ മഹാനടൻ തിലകന്റെ മക്കളിൽ ഒരാളാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള ഷോബി ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ വലിയ പ്രശംസ നേടിയിട്ടുള്ള ആളുമാണ്. ഇപ്പോഴിതാ, മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയും തിലകനും തമ്മിൽ ഉണ്ടായിട്ടുള്ള വഴക്കുകളെ കുറിച്ച് സംസാരിക്കുകയാണ് ഷോബി തിലകൻ. തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത്, അച്ഛനും മമ്മൂക്കയും തമ്മില്‍ വഴക്കായിരുന്നെന്നും, താനത് എല്ലാ ദിവസവും കാണാറുണ്ടായിരുന്നെന്നുമാണ് ഷോബി വെളിപ്പെടുത്തുന്നത്. എന്നാൽ താനത് ഒരിക്കലും വലിയ സീരിയസായി എടുത്തിട്ടില്ല എന്നും രണ്ടു ദിവസം കഴിഞ്ഞാൽ തീരുന്ന തരത്തിലുള്ള സൗന്ദര്യ പിണക്കം പോലെയേ തനിക്കതു തോന്നിയിട്ടുള്ളൂ എന്നും ഷോബി പറയുന്നു. ചെറിയൊരു ഈഗൊ ക്ലാഷ് മാത്രമായിരുന്നു അതെന്നും, അച്ഛനും മമ്മുക്കയും ഒരേ സ്വഭാവക്കാർ ആയിരുന്നത് കൊണ്ട് സംഭവിച്ച കാര്യങ്ങളാണ് അതെല്ലാമെന്നും ഷോബി പറയുന്നു.
തച്ചിലേടത്ത് ചുണ്ടന് ശേഷം മമ്മൂട്ടിയോടൊപ്പം ചെയ്യാനിരുന്ന രണ്ടു മൂന്ന് സിനിമകളില്‍ നിന്നും തിലകന്‍ പിന്മാറിയ സംഭവം ഉണ്ടായെങ്കിലും അതിനു ശേഷം മമ്മുക്ക വിളിച്ചു സംസാരിച്ചു പ്രശ്നം തീർത്തുവെന്നും ഷോബി ഓർത്തെടുക്കുന്നു. മമ്മുക്ക എല്ലാം തുറന്നടിച്ചു പോലെ പറയുന്ന വ്യക്തി ആണെന്നും അതുകൊണ്ടു തന്നെ അദ്ദേഹം ഒന്നും മനസ്സിൽ വെച്ച് പെരുമാറുന്ന ആളുമല്ലെന്നും ഷോബി വിശദീകരിച്ചു. അസുഖബാധിതനായി തിലകൻ ആശുപത്രിയിലായിരുന്നപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും കാണാന്‍ വന്നിരുന്നെന്നു പറഞ്ഞ ഷോബി, ദുൽഖർ അഭിനയിച്ച ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ തിലകനെ അഭിനയിക്കാൻ വിളിച്ച കാര്യവും ഓർക്കുന്നു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മമ്മൂട്ടിയും തിലകനും തമ്മില്‍ വഴക്കാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞ സമയത്താണ് ആ ക്ഷണം വന്നതെന്നും ഷോബി പറഞ്ഞു. പല്ലാവൂര്‍ ദേവനാരായണന്‍, സംഘം, തനിയാവര്‍ത്തനം, മൃഗയ, ദ്രോണ, യവനിക, സാഗരം സാക്ഷി, ഒരാള്‍ മാത്രം, കുട്ടേട്ടന്‍ എന്നീ ചിത്രങ്ങളിലും മമ്മൂട്ടി- തിലകൻ ടീം ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.