അന്തരിച്ചു പോയ മലയാളത്തിന്റെ മഹാ നടൻ തിലകൻ ജീവിച്ചിരുന്ന കാലത്തു പ്രശസ്ത നടൻ നെടുമുടി വേണുവുമായി നല്ല ഒരു ബന്ധം ആയിരുന്നില്ല പുലർത്തിയിരുന്നത്. തന്നെ മലയാള സിനിമയിൽ നിന്ന് ഒഴിവാക്കാൻ നെടുമുടി വേണു ശ്രമിച്ചിരുന്നതായി ഒക്കെ തിലകൻ പരസ്യമായി പറഞ്ഞിട്ടുണ്ട്. നെടുമുടി വേണുവിനെ കുറിച്ച് പല മാധ്യമ അഭിമുഖങ്ങളിലും തിലകൻ വളരെ നെഗറ്റീവ് ആയാണ് പരാമർശിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ തിലകന്റെ മകൾ അച്ഛന്റെ മരണ ശേഷം നെടുമുടി വേണുവിനോട് മാപ്പു ചോദിച്ചു രംഗത്ത് വന്നിരിക്കുകയാണ്. തിരുവനന്തപുരം കോട്ടണ് ഹില് സ്കൂളില് നെടുമുടി വേണുവും തിലകന്റെ മകൾ ഡോക്ടർ സോണിയ തിലകനും പങ്കെടുത്ത കിങ്ങിണിക്കൂട്ടം കാന്സര് കെയര് സൊസൈറ്റിയുടെ പരിപാടിയിലാണ് തിലകന് വേണ്ടി മകള് നെടുമുടിയോട് പരസ്യമായി മാപ്പ് ചോദിച്ചത്.
വേണു സാര് ഇരിക്കുന്ന ഈ വേദിയില് ഒരു കാര്യം പറയാതെ വയ്യ എന്ന ആമുഖത്തോടെയാണ് സോണിയ തിലകൻ തന്റെ വാക്കുകൾ ആരംഭിച്ചത്. സോണിയയുടെ വാക്കുകൾ ഇങ്ങനെ, “എന്റെ അച്ഛനും വേണു സാറും തമ്മില് സിനിമാ ലോകത്തുണ്ടായ പ്രശ്നങ്ങളും ശത്രുതയും എല്ലാര്ക്കുമറിയാം. ആ തര്ക്കം കൊടുമ്പിരി കൊണ്ടിരുന്ന നാളുകളില് ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്ക്കാവിലുള്ള എന്റെ ക്ലിനിക്കില് ചീകില്സയ്ക്കു വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകള്. പക്ഷേ , അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള് കേട്ടപ്പോള് ഞാനെത്രയോ ചെറുതായി എന്നെനിക്കു തോന്നി. ആ വാക്കുകള് ഇങ്ങനെയായിരുന്നു. തിലകന് ചേട്ടനും എന്റെ ഭര്ത്താവും പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവും. നമ്മുടെയിടയില് അതൊന്നും ഉണ്ടാവരുത്. ക്ലിനിക്കില് നിന്നും ഇറങ്ങാന് നേരം അവര് പറഞ്ഞു. സോണിയ ഞങ്ങളുടെ വീട്ടില് വരണം. ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാന് പോയി. ഊഷ്മളമായ സ്നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള് വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില് ഞാന് മാപ്പു ചോദിക്കുന്നു.”
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.