[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ലാലേട്ടനോടുള്ള അച്ഛന്റെ സ്നേഹം കണ്ടു അസൂയ തോന്നിട്ടുണ്ട് എന്ന് ഷമ്മി തിലകൻ..!

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അച്ഛൻ- മകൻ ജോഡി ആയി വെള്ളിത്തിരയിൽ വിസ്മയം വിരിയിച്ചിട്ടുള്ളത് മോഹൻലാൽ- തിലകൻ ടീം ആണെന്ന് നിസംശയം നമ്മുക്ക് പറയാൻ സാധിക്കും. കിരീടം, ചെങ്കോൽ, പവിത്രം, സ്ഫടികം, മിന്നാരം, നരസിംഹം, ഇവിടം സ്വർഗ്ഗമാണു തുടങ്ങിയ ചിത്രങ്ങൾ ഇവരുടെ ഗംഭീര പ്രകടനം കണ്ട ചിത്രങ്ങൾ ആണ്. അച്ഛൻ- മകൻ കഥാപാത്രങ്ങൾ അല്ലാതെയും ഇവരുടെ കെമിസ്ട്രി കണ്ട ചിത്രങ്ങൾ ഏറെയാണ്. നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, നാടോടി കാറ്റ്, ഉണ്ണികളേ ഒരു കഥ പറയാം, നാടു വഴികൾ, കിലുക്കം, സന്മനസ്സുള്ളവർക്ക് സമാധാനം, സദയം, കളിപ്പാട്ടം തുടങ്ങിയ ചിത്രങ്ങളിൽ ഇവരുടെ ഒരുമിച്ചുള്ള ഗംഭീര പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മലയാള സിനിമയിൽ തന്നോട് ഏറ്റവും കൂടുതൽ സ്നേഹം കാണിച്ചിട്ടുള്ളത് മോഹൻലാൽ ആണെന്നും മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനാണ് മോഹൻലാൽ എന്നും തിലകൻ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. മോഹൻലാൽ തനിക്കു സ്വന്തം മകനെ പോലെ ആണെന്നും തിലകൻ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തിലകൻ ചേട്ടന് മോഹൻലാലിനോടുള്ള പുത്ര വാത്സല്യം കണ്ടു എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന് തിലകന്റെ മകനും നടനുമായ ഷമ്മി തിലകനോട് ഒരു ആരാധകൻ ചോദിച്ചതിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ. ” തോന്നിയിട്ടുണ്ട്. അച്ഛനാണെ സത്യം. അത് ഞാൻ ജില്ലാ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ അദ്ദേഹത്തിനെ ബോധ്യപ്പെടുത്തിയപ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞത് ഞാൻ കണ്ടതുമാണ്”. മോഹൻലാൽ എന്ന നടൻ തന്റെ അച്ഛനെ എത്ര മാത്രമാണ് സ്നേഹിക്കുന്നത് എന്നും തന്റെ അച്ഛൻ എത്ര മാത്രം ലാലേട്ടനെ സ്നേഹിച്ചു എന്നും അറിയാവുന്ന ആളാണ് ഷമ്മി തിലകൻ. മോഹൻലാലുമായി അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയുമാണ് അദ്ദേഹം. ഇടക്കാലത്തു താര സംഘടനയായ അമ്മയുമായി ഉടക്കി നിന്നപ്പോഴും മോഹൻലാൽ ചിത്രങ്ങളിൽ തിലകൻ അഭിനയിച്ചു. മാത്രമല്ല, തിലകൻ ചേട്ടന്റെ മരണ ശേഷം ഇപ്പോൾ മോഹൻലാൽ ‘അമ്മ പ്രസിഡന്റ് ആയപ്പോൾ അദ്ദേഹം മുൻകൈ എടുത്താണ് തിലകൻ ചേട്ടന് എല്ലാവിധ ആദരവും നൽകി കൊണ്ട് അദ്ദേഹം എന്നും അമ്മയുടെ ഭാഗം ആയിരിക്കും എന്ന വസ്തുത ആവർത്തിച്ചു വ്യക്തമാക്കിയത്.

webdesk

Recent Posts

ദൃശ്യം 3 എന്ന് നടക്കും; വെളിപ്പെടുത്തി ജീത്തു ജോസഫ്

മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…

1 hour ago

മാർക്കോ 2 ൽ ഉണ്ണി മുകുന്ദനൊപ്പം ചിയാൻ വിക്രം?

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…

1 hour ago

2000 കോടിയിലേക്ക് പുഷ്പ 2 ; ബാഹുബലി 2 നെയും വീഴ്ത്തി അല്ലു അർജുൻ

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…

1 hour ago

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം” പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…

6 hours ago

ആരാധകരുടെ സ്നേഹസമ്മാനം.. ആസിഫ് അലിയുടെ മെഗാ കട്ട് ഔട്ട് ‘രേഖാചിത്രം’ ഈ വെള്ളിയാഴ്ച്

2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…

1 day ago

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ മാത്രമല്ല ബോളിവുഡിലും ട്രെൻഡ് ആയി ജേക്സ് ബിജോയ് മ്യൂസിക്ക്.

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…

2 days ago

This website uses cookies.