മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ പ്രശസ്ത നടിമാരിൽ ഒരാൾ ആണ് തെസ്നി ഖാൻ. സ്റ്റേജ് ഷോകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയും പ്രശസ്തയായ ഈ നടി ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സിലും ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ മമ്മൂട്ടി എന്ന നടന്റെ വാക്കുകൾ ഉണ്ടാക്കിയ സ്വാധീനം വെളിപ്പെടുത്തുകയാണ് തെസ്നി ഖാൻ. ജീവിതത്തിൽ താൻ ദൈവ വിശ്വാസം മുറുകെ പിടിക്കുന്നതിനു കാരണം മമ്മൂട്ടി ആണെന്ന് പറയുന്നു ഈ നടി. മമ്മൂട്ടി തികഞ്ഞ ദൈവ വിശ്വാസി ആണെന്ന് മാത്രമല്ല ദിവസവും മുടങ്ങാതെ അഞ്ചു നേരം നിസ്കരിക്കുന്ന മനുഷ്യനുമാണെന്നു തെസ്‌നി ഖാൻ പറയുന്നു.
എത്ര തിരക്കുകൾക്കിടയിലും തന്റെ കാരാവാനിൽ പോയി നിസ്കരിക്കുന്ന മമ്മൂട്ടിയെ താൻ കണ്ടിട്ടുണ്ട് എന്നും നോമ്പ് സമയത്തു ആണെങ്കിൽ നോമ്പ് പിടിച്ചു കൊണ്ട് തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നത് എന്നും തെസ്നി ഖാൻ പറയുന്നു. അഭിനയവും കാര്യങ്ങളും ഒക്കെ വേറെ ആണെന്നും ദൈവ വിശ്വാസം മുറുകെ പിടിക്കണം എന്നും മമ്മൂട്ടി പറഞ്ഞതാണ് താൻ പിന്തുടരുന്നത് എന്ന് ഈ നടി പറയുന്നു. കാരണം ജീവിതത്തിൽ അവസാനം ഇതേ ബാക്കി കാണു എന്നാണ് മമ്മൂട്ടി പറയുന്നത്.
താനും അത് കൊണ്ട് തന്നെ തികഞ്ഞ ദൈവ വിശ്വാസി ആണെന്നും ദൈവത്തെ മുറുകെ പിടിച്ചാൽ നമ്മുക്ക് നല്ലതേ വരൂ എന്നും തെസ്നി ഖാൻ പറയുന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് ഈ കാര്യങ്ങൾ പറയുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. മമ്മൂട്ടിയോടൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള നടിയാണ് തെസ്നി ഖാൻ. ഈ വർഷം റിലീസ് ആയ മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിലും തെസ്നി ഖാൻ അഭിനയിച്ചിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.