മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടം നേടിയ താരമാണ് തെസ്‌നി ഖാൻ.
ആദ്യകാലങ്ങളിൽ അധികവും കോമഡിവേഷങ്ങളായിരുന്നു കൈകാര്യം ചെയ്‌തിരുന്നതെങ്കിലും പിന്നീട് ശ്രദ്ധേയമായ മറ്റ് പല കഥാപാത്രങ്ങളും തെസ്‌നി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ‘ആന അലറലോടലറൽ’ എന്ന ചിത്രത്തിൽ തന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി എത്തിയിരിക്കുകയാണ് തെസ്‌നി ഖാൻ. ചിത്രത്തിൽ ‘ഹാജറ ബീവി’എന്ന കഥാപാത്രത്തെയാണ് തെസ്‌നി അവതരിപ്പിച്ചിരിക്കുന്നത്. വളരെ ആസ്വദിച്ചാണ് താൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നും ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാൾ ‘ഹാജറ ബീവി’ എന്ന കഥാപാത്രം ഒരൽപം സവിശേഷതയുള്ളതാണെന്നും തെസ്‌നി ഖാൻ പറയുകയുണ്ടായി.
നവാഗതനായ ദിലീപ് മേനോനാണ് ‘ആന അലറലോടലറൽ’ എന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. നന്തിലത്ത് അർജുനൻ എന്ന ആനയാണ് ശേഖരൻകുട്ടിയായി എത്തുന്നത്. ഗ്രാമത്തിലെത്തുന്ന ആനയും ഹാഷിം എന്ന യുവാവിന്റെയും സൗഹൃദവും ഹാഷിമിന്റെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന സമകാലീന പ്രശ്‌നങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെ ഈ ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
വിനായകന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, മാമുക്കോയ, വിനോദ് കെടാമംഗലം, ആനന്ദം ഫെയിം വിശാഖ്, അപ്പുണ്ണി ശശി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നൽകിയിരിക്കുന്നു. പോയട്രീ ഫിലിംഹൗസിന്റെ ബാനറില്‍ സിബി തോട്ടപുറം, നേവിസ് സേവ്യര്‍ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.