കഴിഞ്ഞ നാലു മാസമായി ഇന്ത്യയിൽ പൂർണ്ണമായും ഭാഗികമായുമെല്ലാം ലോക്ക് ഡൗണിന്റെ ചട്ടങ്ങൾ തുടർന്ന് വരികയാണ്. കോവിഡ് 19 പടർന്ന് പിടിച്ചതിന്റെ ഫലമായി ഉണ്ടായ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യൻ സിനിമാ ലോകം നിശ്ചലമായെങ്കിലും ജനങ്ങൾ തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങി കൂടിയതോടെ മിനി സ്ക്രീനിലും ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലും പ്രേക്ഷകർ വർധിച്ചു. ചാനലുകളുടെ റേറ്റിങ് കൂടുകയും ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾ കൂടുതൽ തവണ മിനി സ്ക്രീനുകളിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ, പുറത്തു വന്നിരിക്കുന്ന കണക്കുകൾ പ്രകാരം ലോക്ക് ഡൗണായ മാസങ്ങളിൽ ഇന്ത്യൻ പ്രേക്ഷകർ മിനി സ്ക്രീനിൽ കണ്ട ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ലഭിച്ചത് തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ ചിത്രങ്ങൾക്ക് ആണ്.
ബി എ ആർ സി റേറ്റിങ് പ്രകാരം വിജയ് ചിത്രങ്ങൾക്ക് ലഭിച്ച പ്രേക്ഷകരുടെ എണ്ണം 117.9 മില്യൻ ആണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് 76.2 മില്യൻ പ്രേക്ഷകരുമായി തമിഴ് നടൻ രാഘവ ലോറൻസാണ്. അദ്ദേഹത്തിന്റെ കാഞ്ചന, മുനി സീരീസിൽ ഉള്ള ഹൊറർ ചിത്രങ്ങളാണ് ഈ നേട്ടം അദ്ദേഹത്തിന് നേടിക്കൊടുത്തത്. സൂപ്പർ സ്റ്റാർ രജനികാന്ത് 65.8 മില്യൻ പ്രേക്ഷകരെ നേടിയപ്പോൾ ബോളിവുഡ് താരം അക്ഷയ് കുമാർ 58.8 മില്യനും തെലുങ്ക് സൂപ്പർ താരം പ്രഭാസ് 56.9 മില്യൻ പ്രേക്ഷകരെയും നേടിയെടുത്തു. ലോക്ക് ഡൗണായ ഈ വർഷത്തെ പതിമൂന്നാം ആഴ്ച്ച മുതൽ ഇരുപത്തിയേഴാം ആഴ്ച്ച വരെയുള്ള കണക്കുകൾ ആണിത്. തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമെന്ന പദവി വിജയ് അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയാണ് ഈ കണക്കുകളും നമ്മുക്ക് കാണിച്ചു തരുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.