കഴിഞ്ഞ വർഷം മോഹൻലാൽ നായകനായ പുലിമുരുകൻ നേടിയ ബ്രഹ്മാണ്ഡ വിജയം മലയാള സിനിമാ പ്രവർത്തകരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു തുടങ്ങി എന്നുറപ്പാണ്. 25 കോടി മുടക്കി 150 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ നിന്ന് വാരിയ പുലി മുരുകൻ മലയാള സിനിമയ്ക്കു മുന്നിൽ തുറന്നിട്ടത് ഒരു വാതിലായിരുന്നു. കാരണം,മലയാള സിനിമയുടെ വളരുന്ന മാർക്കറ്റും, പുത്തൻ വിപണന തന്ത്രങ്ങളുമെല്ലാം ഒരു ഗ്ലോബൽ ഓഡിയന്സിന്റെ മുന്നിലേക്കാണ് ഇപ്പോൾ മലയാള സിനിമയെ എത്തിക്കുന്നത്.
ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് കൊണ്ട് മലയാള സിനിമ ഇന്ന് വളരുമ്പോൾ മലയാളത്തെ ലോക നിലവാരത്തിലേക്കുയർത്തുന്ന ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.
അതിൽ ഏറ്റവും വലിയ ചിത്രവുമായി എത്തുന്നതും മോഹൻലാൽ തന്നെയാണ്. എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന മഹാഭാരതം ആണ് ആ ചിത്രം.
1000 കോടി രൂപ മുതൽ മുടക്കിൽ രണ്ടു ഭാഗങ്ങൾ ആയി കഥ പറയാൻ പോകുന്ന ഈ ചിത്രം ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരത കഥയെ നോക്കി കാണുന്നു. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം 2020ൽ ലോകമെമ്പാടും ഒട്ടനവധി ഭാഷകളിൽ പ്രദർശനത്തിന് എത്തും.
രണ്ടാമതായി മലയാളത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകൻ യുവ സൂപ്പർ താരം പ്രിത്വിരാജ് സുകുമാരൻ ആണ്. ആർഎസ് വിമൽ സംവിധാനം ചെയ്യാൻ പോകുന്ന കർണ്ണൻ എന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണവും അടുത്ത വർഷം ആദ്യം തുടങ്ങും.
300 കോടി രൂപ ബഡ്ജറ്റിൽ ആണ് ലോക നിലവാരത്തിൽ ഈ ചിത്രം ഒരുങ്ങാൻ പോകുന്നത്. മഹാഭാരതത്തിലെ തന്നെ കർണ്ണൻ എന്ന കഥാപാത്രത്തിന് പ്രാധാന്യം കൊടുത്തുള്ള കഥയാണ് ഈ ചിത്രം പറയാൻ പോകുന്നത്.
പ്രിത്വിരാജിനെ തന്നെ നായകനാക്കി സ്യമന്തകം എന്ന ബ്രഹ്മാണ്ഡ ചിത്രവും ഒരുങ്ങുന്നുണ്ട്. ഹരിഹരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശ്രീകൃഷ്ണന്റെ കഥാപാത്രത്തെയാണ് പ്രിത്വിരാജ് അവതരിപ്പിക്കുക. പ്രിത്വിരാജ് നായകനായി വിജി തമ്പി ഒരുക്കാൻ തയ്യാറെടുക്കുന്ന വേലുത്തമ്പി ദളവ എന്ന ചിത്രവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. ഇത് കൂടാതെ ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതവും വമ്പൻ പ്രൊജക്റ്റ് ആയി പ്രിത്വിരാജിന് വേണ്ടി ഒരുങ്ങും.
മഹാഭാരതം കൂടാതെ വമ്പൻ പ്രൊജക്റ്റ് ആയി മോഹൻലാൽ നായകനായി ഒരുങ്ങുന്ന മറ്റൊരു ചിത്രം വിഎ ശ്രീകുമാർ മേനോന്റെ തന്നെ ഒടിയൻ ആണ്. 1950 മുതലുള്ള കാലഘട്ടം പുനഃസൃഷ്ടിയ്ക്കുന്ന ഈ ചിത്രം ഒരു ഫാന്റസി ത്രില്ലർ ആണ്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയും രണ്ടു ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട് എന്നാണ് സൂചനകൾ. മധുപാൽ സംവിധാനം ചെയ്യുന്ന കർണ്ണനും ശങ്കർ രാമകൃഷ്ണൻ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന കുഞ്ഞാലി മരക്കാരുമാണ് ആ ചിത്രങ്ങൾ. പക്ഷെ ഇത് വരെ ഈ ചിത്രങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. രണ്ടും ചിത്രങ്ങൾക്കും കുറഞ്ഞത് 50 കോടി രൂപയെങ്കിലും മുടക്കു മുതൽ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇവർക്കൊപ്പം യുവതാരങ്ങളായ ദുൽകർ സൽമാനും നിവിൻ പോളിയുമെല്ലാം വമ്പൻ ചിത്രങ്ങളുമായി മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.