[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

2021 ഇൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന തെന്നിന്ത്യൻ ചിത്രങ്ങൾ ഇതാ..!

2020 എന്ന വർഷം കോവിഡ് പ്രതിസന്ധി മൂലം വലഞ്ഞപ്പോൾ ഏറ്റവും കൂടുതൽ അത് ബാധിച്ച ഒരു വ്യവസായം സിനിമാ വ്യവസായമാണ്. തീയേറ്ററുകൾ പൂർണമായും അടഞ്ഞു കിടന്നപ്പോൾ ഒരുപാട് പ്രതീക്ഷകളോടെ കാത്തിരുന്ന പല ചിത്രങ്ങളും ഇപ്പോഴും റിലീസ് കാത്തിരിക്കുകയാണ്. തീയേറ്ററുകളിൽ പോയി സിനിമ കാണാൻ കഴിയാതെ സിനിമാ പ്രേമികളും നിരാശരായ വർഷമാണ് കടന്നു പോകുന്നത്. ഏതായാലും പുതിയ വർഷത്തിൽ കാര്യങ്ങൾ ശുഭകരമാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. 2021 ഇൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന, പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന തെന്നിന്ത്യൻ ചിത്രങ്ങൾ ഏതൊക്കെയെന്നു നമ്മുക്ക് പരിശോധിക്കാം.

മാസ്റ്റർ

ദളപതി വിജയ്- മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. പുതിയ വർഷത്തിൽ ആദ്യം റിലീസ് ചെയ്യുമെന്ന് കരുതപ്പെടുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാസ്റ്റർ. വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഗാനങ്ങൾ എന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് മാസ്റ്റർ.

കെ ജി എഫ് 2

കെ ജി എഫ് എന്ന ആദ്യ ഭാഗം നേടിയ വമ്പൻ വിജയത്തിന് ശേഷം ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2 . റോക്കിങ് സ്റ്റാർ യാഷ് നായകനായ ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തും അഭിനയിക്കുന്നു. പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ പുതു വർഷത്തിൽ റിലീസ് ചെയ്യും.

ആർ ആർ ആർ

ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ. റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർക്കൊപ്പം ബോളിവുഡ് താരം അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഇതിന്റെ ടീസറുകൾ ഇപ്പോൾ തന്നെ വലിയ ചർച്ചാ വിഷമായി മാറിയിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്.

മരക്കാർ: അറബിക്കടലിന്റെ സിംഹം

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രമാണ് മരക്കാർ. വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ആയി അറുപതോളം രാജ്യങ്ങളിൽ ആണ് റിലീസ് ചെയ്യാനൊരുങ്ങുന്നതു. നൂറു കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയ മരക്കാർ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. മോഹൻലാലിനൊപ്പം അർജുൻ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

രാധേ ശ്യാം

സാഹോ എന്ന ചിത്രത്തിന് ശേഷം ബാഹുബലി താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് രാധേ ശ്യാം. തെലുങ്കിലും ഹിന്ദിയിലുമായി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ ആണ് നായികാ വേഷത്തിൽ എത്തുന്നത്. രാധ കൃഷ്ണകുമാർ ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. 1970 കളിൽ യൂറോപ്പിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം പറയുന്നത്.

വാലിമൈ

തല അജിത് കുമാറിനെ നായകനാക്കി എച് വിനോദ് ഒരുക്കുന്ന ചിത്രമാണ് വാലിമൈ. ബോണി കപൂർ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിൽ ഹുമ ഖുറേഷിയാണ് നായികാ വേഷം ചെയ്യുന്നത്. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിന് ശേഷം അജിത്- എച് വിനോദ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഇത്.

വക്കീൽ സാബ്

തെലുങ്കു സൂപ്പർ താരം പവൻ കല്യാൺ നായകനായി എത്തുന്ന കോർട്ട് റൂം ഡ്രാമയാണ് വക്കീൽ സാബ്. വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ഈ ചിത്രം പിങ്ക് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക് ആണ്. ദിൽ രാജു, ബോണി കപൂർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ദൃശ്യം 2

ഇന്ത്യക്കു അകത്തും പുറത്തും തരംഗമായ ദൃശ്യം എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ദൃശ്യം 2 . അഞ്ചു ഇന്ത്യൻ ഭാഷകളിലും രണ്ടു വിദേശ ഭാഷയിലും ഒരുക്കിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് തീർത്തു ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ജനുവരി ആദ്യ ദിവസം ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത് ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേമികളാണ്.

ആചാര്യ

മെഗാ സ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആചാര്യ. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമ നിർമിക്കുന്നത് ചിരഞ്ജീവിയുടെ മകനും തെലുങ്കിലെ യുവ സൂപ്പർ താരവുമായ റാം ചരൺ ആണ്. കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ റാം ചരൺ അതിഥി വേഷത്തിലും എത്തുന്നുണ്ട് എന്നാണ് സൂചന.

ബിലാൽ

മലയാളത്തിലെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന അമൽ നീരദ് ചിത്രമാണ് ബിലാൽ. അമൽ നീരദ് അരങ്ങേറ്റം കുറിച്ച മമ്മൂട്ടി ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ഷൂട്ടിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല എങ്കിലും മമ്മൂട്ടി ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബിലാൽ. വലിയ താരനിരയാവും ഈ ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന.

അണ്ണാത്തെ

സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തെ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…

6 hours ago

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

2 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

4 days ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

5 days ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

5 days ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

This website uses cookies.