പ്രശസ്ത സംവിധായകൻ സിബി മലയിൽ തന്റെ ഏറ്റവും പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കൊത്ത് എന്ന ചിത്രമാണ് അദ്ദേഹം ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. കണ്ണൂർ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ റോഷൻ മാത്യു, രഞ്ജിത്, നിഖില വിമൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയുന്നുണ്ട്. ഇതിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ, ഒരുകാലത്തു ഒരുപിടി ക്ലാസിക് ചിത്രങ്ങൾ നൽകിയ സിബി മലയിൽ- മോഹൻലാൽ കൂട്ട്കെട്ട് അടുത്തകാലത്തായി സംഭവിക്കാത്തത് എന്തെന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സിബി മലയിൽ. താൻ മോഹൻലാലിനെ വെച്ച് കിരീടവും ദശരഥവും ഭരതവും പോലുള്ള ചിത്രങ്ങൾ ചെയ്യുന്ന സമയത്ത് മോഹൻലാൽ അയല്പക്കത്തെ വീട്ടിലെ പയ്യൻ എന്ന ഇമേജ് കൂടിയുള്ള ഒരു നടനാണെന്നും, എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ ഒരു സൂപ്പർ ഹ്യൂമൻ ഇമേജിലേക്കു മോഹൻലാൽ മാറിയപ്പോൾ അത്തരം ചിത്രങ്ങൾ ചെയ്യാൻ തന്നെപ്പോലുള്ള സംവിധായകരല്ല വേണ്ടതെന്നുമാണ് സിബി മലയിൽ പറയുന്നത്.
അത്തരം മാസ്സ് ചിത്രങ്ങൾ ചെയ്യാൻ കഴിവുള്ള മിടുക്കന്മാരായ സംവിധായകർ വേറെയുണ്ടെന്നും അതവർ നന്നായി ചെയ്തിട്ടുമുണ്ടെന്നും സിബി മലയിൽ പറയുന്നു. അതുപോലെ, 1960 ഇൽ ജനിച്ച മോഹൻലാൽ അയാളുടെ ഇരുപത്തിയൊമ്പതാം വയസ്സിലാണ് കിരീടവും ദശരഥവും ഭരതവും പോലുള്ള ചിത്രങ്ങൾ ചെയ്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടനായി മാറിയതെന്നും, അതുപോലെ ചെയ്യാൻ കഴിവുള്ള ഒരു നടൻ ഇന്നും മലയാള സിനിമയിലില്ല എന്നും സിബി മലയിൽ കൂട്ടിച്ചേർക്കുന്നു. മോഹൻലാൽ നൽകിയ പ്രകടനങ്ങളുടെ ലെവലിലെത്താൻ പാകത്തിന് കഴിവുള്ള ഒരാൾ അന്നും ഇന്നുമില്ല എന്ന് സിബി മലയിൽ സംശയങ്ങളൊന്നുമില്ലാതെ തന്നെ വ്യക്‌തമാക്കുകയാണ്. തങ്ങൾ തമ്മിലുള്ള ചിത്രങ്ങൾ സംഭവിക്കാതെ പോകുന്നതാണെന്നും, മാറിയ അഭിരുചികളാണ് അതിനു കാരണമെന്നും സിബി മലയിൽ വിശദീകരിക്കുന്നു.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.