മലയാളത്തിലെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഒരു മാസ്സ് ആക്ഷൻ ചിത്രമായി ഒരുക്കിയ കിംഗ് ഓഫ് കൊത്ത രചിച്ചത് അഭിലാഷ് എൻ ചന്ദ്രനും, സംവിധാനം ചെയ്തത് നവാഗതനായ അഭിലാഷ് ജോഷിയുമാണ്. ആരാധകർ ഏറെ ആവേശപൂർവ്വം സ്വീകരിച്ച ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടായേക്കാം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുൽഖർ സൽമാൻ ഈ വെളിപ്പെടുത്തൽ നടത്തിയത്.
കിംഗ് ഓഫ് കൊത്ത പ്രേക്ഷകർ സ്വീകരിക്കുകയും വലിയൊരു വിജയമായി മാറുകയും ചെയ്താൽ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ദുൽഖർ പറയുന്നു. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും കിംഗ് ഓഫ് കൊത്ത റീലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിടുമ്പോൾ ആഗോള കലക്ഷനായി 33 കോടിയാണ് കിംഗ് ഓഫ് കൊത്ത നേടിയത്. ഏകദേശം 50 കോടിയോളം മുതൽ മുടക്കിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ കൊത്ത രാജു എന്ന വേഷം ചെയ്ത ഈ ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, സെന്തിൽ കൃഷ്ണ, സുധി കോപ്പ, സൗബിൻ ഷാഹിർ എന്നിവരും വേഷമിട്ടിട്ടുണ്ട്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.