ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായ താരമായി മാറിയ ആളാണ് ടോവിനോ തോമസ്. മെക്സിക്കൻ അപാരതയിലൂടെ നായക പദവിയിലേക്ക് ഉയർന്ന ടോവിനോ തന്റെ അഭിനയം കൊണ്ട് ഇതിനോടകം മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഒരാളായി മാറി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മായനദിയിലൂടെ ടോവിനോ തന്റെ മികച്ച പ്രകടനം കാഴ്ചവച്ച് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മധുപാൽ ഉൾപ്പടെയുള്ള മലയാളത്തിലെ മുൻ നിര സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കുകയാണ് ടോവിനോ തോമസ് ഇപ്പോൾ. തീവണ്ടിയാണ് ടോവിനോ തോമസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
നവമാധ്യമങ്ങളിൽ നിന്ന് പിൻവലിഞ്ഞു നിൽക്കുന്നതിനെ കുറിച്ച് ടോവിനോയോട് ഒരു മാധ്യമം ചോദിച്ച ചോദ്യത്തിനാണ് ടോവിനോയുടെ മറുപടി എത്തിയത്. ഇപ്പൊ താൻ ചിത്രങ്ങളുടെ തിരക്കിലായത് കൊണ്ട് തന്നെ നവമാധ്യമങ്ങളിൽ സജീവമാകാൻ കഴിയാറില്ല. തനിക്ക് പറയേണ്ട വിഷയങ്ങൾ ഉണ്ട് എന്ന് തോന്നിയാൽ മാത്രം പ്രത്യക്ഷപ്പെടുകയും പറഞ്ഞിട്ട് പോകുകയും ചെയ്യും. അനാവശ്യ സംസാരങ്ങൾ ഒന്നുമില്ല ഒരുപാട് തെറ്റിദ്ധരിച്ച ആളായത് കൊണ്ട് തന്നെ സംസാരം കുറവാണ് നമ്മൾ നല്ലത് പറഞ്ഞാലും കുറ്റം കണ്ട് പിടിക്കാൻ ആളുകൾ ചുറ്റും ഉള്ളപ്പോൾ അധികം സംസാരം ഇല്ലാത്തതാണ് നല്ലതെന്ന് ടോവിനോ പറഞ്ഞു. തന്റെ ചുറ്റുമുള്ള ജീവിതവും പരിസരവുമെല്ലാം മാറിയിട്ടുണ്ടെങ്കിലും തനിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നും ടോവിനോ പറഞ്ഞു. തന്റെ നിലപാടുകൾ സിനിമകളിലൂടെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കാറുണ്ടെന്നും മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ശ്രമിക്കുമെന്നും ടോവിനോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.