ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റു വാങ്ങിക്കൊണ്ടു വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത ദിവസം മുതൽ ഗംഭീര പ്രതികരണം നേടിയ ഈ ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ പിടിച്ചു കെട്ടാൻ കഴിയാത്ത യാഗാശ്വത്തെ പോലെയാണ് കുതിക്കുന്നത്. ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ വമ്പൻ കളക്ഷൻ സ്വന്തമാക്കിയ ഈ ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ പുതിയ ചരിത്രവും സൃഷ്ടിച്ചിരിക്കുകയാണ് . മലയാള സിനിമയിൽ ആദ്യമായി, ഒരു തിയേറ്ററിൽ ഏറ്റവും കൂടുതൽ ഷോസ് ഒരു ദിവസം കളിച്ച ചിത്രമെന്ന ബഹുമതിയാണ് തീവണ്ടി സ്വന്തമാക്കിയത്. ട്രിവാൻഡ്രം മാൾ ഓഫ് ട്രാവൻകൂറിലെ സ്‌ക്രീനുകളിൽ ഒരു ദിവസം തീവണ്ടി പ്രദർശിപ്പിച്ചത് പതിനെട്ടു ഷോസ് ആണ്.
ജനത്തിരക്ക് മൂലം നേരത്തെ നിശ്ചയിച്ചതിനേക്കാൾ എക്സ്ട്രാ ഷോസ് അവിടെ കളിപ്പിക്കുകയായിരുന്നു. എന്നിട്ടും ജനത്തിരക്കിനു കുറവില്ല എന്നതാണ് അത്ഭുതം. കുറച്ചു നാളായി അനക്കമില്ലാതെ കിടന്ന മോളിവുഡ് ബോക്സ് ഓഫീസ് തീവണ്ടി നേടുന്ന ഈ ഗംഭീര വിജയത്തോടെ ഉണർന്നെഴുനേറ്റു കഴിഞ്ഞു. തിരുവനന്തപുരത്തു മാത്രമല്ല, ഓൾ കേരളാ ഇതാണ് സ്ഥിതി. എല്ലായിടത്തും ആദ്യ വീക്കെൻഡിൽ കൂടുതൽ ഷോസ് ആഡ് ചെയ്തു കഴിഞ്ഞു. ആദ്യ വീക്കെന്റിലെ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല എങ്കിലും മൂന്നു ദിവസം കൊണ്ട് ഏകദേശം അഞ്ചു കോടിയോ അതിനു മുകളിലോ തീവണ്ടി കളക്ഷൻ നേടി കാണും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് വിനി വിശ്വലാലും നിർമ്മിച്ചിരിക്കുന്നത് ഓഗസ്റ്റ് സിനിമാസും ആണ്. ഓഗസ്റ്റ് സിനിമാസിന്റെ ഏറ്റവും വലിയ വിജയമായി മാറുകയാണ് തീവണ്ടി. നവാഗതയായ സംയുക്ത മേനോൻ ആണ് ഈ ചിത്രത്തിലെ നായിക.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.