കമ്മാര സംഭവത്തിന് ശേഷം രതീഷ് അമ്പാട്ട്- മുരളി ഗോപി ടീമിൽ നിന്ന് വരുന്ന ഏറ്റവും പുതിയ ചിത്രമായ തീർപ്പ് ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്നാ റെജി കോശി, സിദ്ദിഖ്, ലുക്മാൻ, മാമുക്കോയ, ഷൈജു ശ്രീധർ, ശ്രീകാന്ത് മുരളി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. കേരളത്തിൽ മികച്ച റിലീസാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏറെ ദുരുഹതകൾ നിറഞ്ഞ ഒരു പ്രതികാര കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയ സൂചന. ചരിത്രവും കാലിക പ്രാധാന്യമുള്ള സംഭവങ്ങളുമൊക്കെ കടന്നു വരുന്ന, സൗഹൃദം, രാഷ്ട്രീയം എന്നീ തലങ്ങളിലൂടെയും കടന്നു പോകുന്ന ഒരു ചിത്രമായിരിക്കും തീർപ്പെന്നാണ് സംവിധായകൻ രതീഷ് അമ്പാട്ട് പറയുന്നത്.
ആക്ഷനും സസ്‍പെൻസും മിസ്റ്ററിയുമെല്ലാം നിറഞ്ഞ ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഒരു സൈക്കോളജി ത്രില്ലർ സമ്മാനിക്കുന്ന ത്രില്ല് കൂടി സമ്മാനിക്കുമെന്നാണ് ട്രൈലെർ നമ്മളോട് പറയുന്നത്. മുരളി ഗോപി ഗാനങ്ങളൊരുക്കിയ ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറാണ്. ദീപു ജോസഫ് എഡിറ്റ് ചെയ്തിരിക്കുന്ന തീർപ്പിനു വേണ്ടി ദൃശ്യങ്ങളൊരുക്കിയത് കെ എസ് സുനിലാണ്. നിരൂപക പ്രശംസ നേടിയ കമ്മാര സംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് ഒരുക്കിയ ചിത്രമാണിതെന്നത് കൊണ്ട് തന്നെ, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് തീർപ്പ് കാത്തിരിക്കുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.