ആരാധകർ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കാലാ റിലീസിന് ഒരുങ്ങുകയാണ്. കാലാ എന്ന കരികാലനായി മാസ്സ് ഗെറ്റപ്പിൽ രജനീകാന്ത് എത്തിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകരിൽ ആവേശം ഉണ്ടാക്കി കഴിഞ്ഞിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രൈലറുകളും പോസ്റ്ററുകളും എല്ലാം തന്നെ വലിയ തരംഗം സൃഷ്ടിച്ചു മുന്നേറവയാണ് ചില പ്രതിസന്ധികൾ ഉടലെടുത്തത്. ടി.എഫ്.പി.സി (Tamil Film Producers Council) അനിശ്ചിതകാലമായി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതും റിലീസ് ചെയ്യുന്നതും അവസാനിപ്പിക്കുകയായിരുന്നു. മാർച്ച് ഒന്നുമുതൽ തുടങ്ങിയ സമരം കോളീവുഡിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. കാലായുടെ റിലീസിനെ വരെ ബാധിക്കും എന്നായിരുന്നു റിപ്പോർട്ട് എങ്കിലും അവയെല്ലാം പരിഹരിച്ചു കാലാ എത്തുകയാണ്.
ഇന്നലെ നടന്ന ചർച്ചയിലാണ് ആവശ്യങ്ങൾ എല്ലാം പരിഗണിച്ചതിനെ തുടർന്ന് സംഘടനകൾ സമരത്തിൽ നിന്നും പിൻവാങ്ങിയത്. ഏപ്രിൽ 20 മുതൽ ഇനി തീയറ്ററുകൾ പ്രവർത്തനം പുനരാരംഭിക്കും അതിനാൽ തന്നെ കാലാ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ അധികം വൈകാതെ തന്നെ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. കരികാലൻ എന്ന ചേരിയിലെ നേതാവിന്റെ കഥപറയുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ഒരു മാസ്സ് ചിത്രമാണ്. ചിത്രത്തിനായി തമിഴിലെ പോലെ കേരളത്തിലും ആരാധകർ വലിയ കാത്തിരിപ്പിലാണ്. കബാലി സംവിധാനം ചെയ്ത പാ രഞജിത് തന്നെയാണ് കാലയും സംവിധാനം ചെയ്തിരിക്കുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാനാ പടേക്കർ, സമുദ്രക്കനി ഹുമ ഖുറേഷി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.