പുതുതായി രൂപീകരിക്കപ്പെട്ട തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോകിന്റെ (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള) പുതിയ പ്രസിഡന്റ് ആയി മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു.
ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തീയറ്റര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടിയ സിനിമ പ്രവര്‍ത്തകര്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്നേ രൂപീകരിച്ചതായിരുന്നു ഫിയോക്ക്.
കഴിഞ്ഞ വര്‍ഷം തീയേറ്റര്‍ സമരത്തോടെ ക്രിസ്തുമസ്സ് റിലീസുകള്‍ മുടങ്ങി നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടായതോടെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും ഒത്തുചേര്‍ന്നാണ് ഇങ്ങനെ ഒരു സംഘടന പ്ലാന്‍ ചെയ്തത്.
ദിലീപ് പ്രസിഡന്റ് ആയും ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായും നിലകൊണ്ടിരുന്ന ഫിയോകില്‍ നിന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതോടെ ദിലീപിനെ പുറത്താക്കിയിരുന്നു.
ഇതേ തുടര്‍ന്നു ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ആന്റണി പെരുമ്പാവൂരിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
ദിലീപിന്റെ അറസ്റ്റോടെ അമ്മ, ഫെഫ്ക, നിര്‍മ്മാതാക്കളുടെ അസോസിയേഷന്, വിതരണക്കറുടെ അസോസിയേഷന് എന്നിവയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.