കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് റിലീസ് ചെയ്തത്. മികച്ച തുടക്കമാണ് ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം നാലര കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം ആകെ മൊത്തം ആഗോള തലത്തിൽ നിന്നും നേടിയത് പതിനാലു കോടിയോളമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ അതിനെ കുറിച്ച് പ്രതികരിച്ചു കൊണ്ടും അതുപോലെ വീണ്ടും വിവാദമാകുന്ന പ്രസ്‍താവന നടത്തിക്കൊണ്ടും എത്തിയിരിക്കുകയാണ് കേരളത്തിലെ ഒരു തീയേറ്റർ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് വിജയ കുമാർ. കുറുപ്പ് നേടിയ കളക്ഷൻ ചിലർക്കെല്ലാമുള്ള മറുപടി ആണെന്നും മരക്കാർ സിനിമ തീയേറ്ററിൽ ഇറക്കാൻ തീരുമാനിച്ചത് തന്നെ കുറുപ്പ് സിനിമ നേടിയ ബുക്കിങ് കണ്ടിട്ടാണ് എന്നും വിജയ കുമാർ പറയുന്നു. സര്ക്കാര് തലത്തിൽ വരെ സമ്മർദം ചെലുത്തി, മുഖ്യമന്ത്രി വരെ ഇടപെട്ടാണ് മരക്കാർ തീയേറ്ററിൽ എത്തുന്നതെന്ന് കേരളാ സാംസ്‌കാരിക മന്ത്രി തന്നെ പറയുമ്പോൾ അതിനെ ഖണ്ഡിക്കുന്ന പ്രസ്താവനയാണ് വിജയ കുമാർ നടത്തുന്നത്.
വിജയകുമാറും ഫിയോക് നേതൃത്വവും കാണിച്ച നിസ്സഹരണവും മോശം പെരുമാറ്റവും കാരണമാണ് ആദ്യം മരക്കാർ ഒറ്റിറ്റി റിലീസ് ചെയ്യാൻ തീരുമാനിച്ചത് എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ചിത്രത്തിന് ഈ കോവിഡ് സാഹചര്യത്തിൽ റിലീസ് ചെയ്യുമ്പോഴും, ഒരു പിൻതുണയും നൽകാത്ത നടപടിയാണ് ഫിയോക് കാണിച്ചത് എന്ന് നിർമ്മാതാക്കളുടെ സംഘടനാ, വിതരണക്കാരുടെ സംഘടനാ, ഫിലിം ചേംബർ, അതുപോലെ കേരളത്തിലെ മറ്റു തീയേറ്റർ സംഘടനകളും ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ അവരുടെ മുഴുവൻ പിന്തുണയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനു ആണ് ലഭിച്ചത്. ഇപ്പോഴിതാ വമ്പൻ റിലീസിന് തയ്യാറെടുക്കുന്ന മരക്കാരിനു ഫിയോക്കിന്റെ കീഴിൽ ഉള്ള മുഴുവൻ തീയേറ്ററുകളും നല്കാൻ സാധിക്കില്ല എന്നും പറഞ്ഞു മുന്നോട്ടു വന്നിരിക്കുകയാണ് വിജയ കുമാർ.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.